ഹൈദരാബാദ്: ആസ്ത്മയ്ക്കുള്ള പ്രസിദ്ധമായ ഹൈദരാബാദ് മത്സ്യചികിത്സ
തുടങ്ങി. പ്രത്യേകപൂജകള്‍ക്കുശേഷം ഞായറാഴ്ച രാത്രി െഹെദരാബാദിലെ നാംപള്ളി
മൈതാനത്താണ് ചികിത്സ ആരംഭിച്ചത്. ചൊവ്വാഴ്ച രാത്രി സമാപിക്കും.
ബത്തിനിഗിഡ് കുടുംബത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ. പ്രത്യേകം തയ്യാറാക്കിയ മരുന്ന് ചെറുമത്സ്യങ്ങളുടെ വായില്‍ തിരുകി രോഗികള്‍ക്ക് വിഴുങ്ങാന്‍ നല്‍കുകയാണ് ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഞായറാഴ്ച തന്നെ ചികിത്സയ്ക്കായി ഹൈദരാബാദിലെത്തി. കേരളത്തില്‍നിന്നും നിരവധിപേര്‍ ചികിത്സയ്ക്കായി എത്തിയിട്ടുണ്ട്.
സംസ്ഥാനസര്‍ക്കാറും ആന്ധ്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ രംഗത്തുണ്ട്.

No comments:
Post a Comment