ചിങ്ങവനം: നിരവധി വിവാഹത്തട്ടിപ്പ് കേസ്സിലെ പ്രതി ശാലിനിയെ(36)
കോട്ടയം ചിങ്ങവനം പോലീസ് പഴനിയില്‍നിന്ന് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്ടിലേക്ക് കടന്നെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണം നടത്തിയ
ചിങ്ങവനം എസ്.ഐ. എസ്. നിസ്സാമിന്റെ നേതൃത്വത്തിലുള്ള സംഘം പഴനിയിലെ ഒരു
സ്വകാര്യ ലോഡ്ജില്‍നിന്ന് ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ ശാലിനിയെ
അറസ്റ്റ് ചെയ്യുകയായിരുന്നു.
സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്നുള്ള അന്വേഷണത്തിന് ഒടുവിലാണ് ശാലിനി കുടുങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചയോടെ ശാലിനിയുമായി അന്വേഷണസംഘം ചിങ്ങവനത്തെത്തും. ചിങ്ങവനം വെള്ളൂത്തുരുത്തി സ്വദേശിയായ ശശീന്ദ്രന്‍ നായരെ പറ്റിച്ച കേസ്സിലാണ് പോലീസ് ശാലിനിയെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ ഉടനീളം വിവാഹത്തട്ടിപ്പ് നടത്തിയ ശാലിനിയെ ചിങ്ങവനം പോലീസ് നാലു ദിവസംകൊണ്ട് വലയിലാക്കുകയായിരുന്നു. ചിങ്ങവനം എസ്.ഐ. എസ്.നിസ്സാം, കെ.കെ.െറജി, വനിതാ പോലീസുകാരായ സീന മോള്‍, തങ്കമണി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

No comments:
Post a Comment