മലപ്പുറം:ചേളാരിയിലെ ഇന്ത്യന്‍ഓയില്‍ കോര്‍പ്പറേഷന്റെ
പാചകവാതകശാലയിലെ ഹൗസ്‌കീപ്പിങ് ആന്റ് സിലിണ്ടര്‍
ഹാന്റ്‌ലിങ്ങ്‌തൊഴിലാളികളുമായി ജില്ലാകളക്ടര്‍ നടത്തിയ ചര്‍ച്ച
പരാജയപ്പെട്ടു. സമരം ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍
നീങ്ങുകയാണെങ്കില്‍ അവശ്യസര്‍വീസ് നിയമം ('എസ്മ')അടക്കമുള്ള നടപടികള്‍
സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ കെ.ബിജു അറിയിച്ചു. ആവശ്യങ്ങള്‍
അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി
നേതാക്കള്‍ പറഞ്ഞു.
തിങ്കളാഴ്ചമുതല്‍ സംയുക്തസമരസമിതി അനിശ്ചിതകാലസമരം ആരംഭിച്ചിരുന്നു. സമരം ഒത്തുതീര്‍ക്കുന്നതിനായാണ് ഐ.ഒ.സി അധികൃതരുമായും കരാറുകാരന്റെ പ്രതിനിധിയുമായും സമരസമിതി നേതാക്കളുമായും ജില്ലാകളക്ടര്‍ മലപ്പുറം കളക്ടറേറ്റില്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ഫിബ്രവരിയില്‍ പ്ലാന്റില്‍ അനിശ്ചിതകാലസമരം നടത്തിയതിനെത്തുടര്‍ന്ന് ജില്ലാകളക്ടര്‍ താത്കാലികമായി ഉണ്ടാക്കിയ കരാറനുസരിച്ച് വേതനംനല്‍കാന്‍ കരാറുകാരന്‍ തയ്യാറാണെന്ന് കളക്ടര്‍ അറിയിച്ചു. നിലവിലെ കരാറുകാരന്റെ കാലാവധി കഴിയുന്ന 2015 ജനവരി 16 വരെ ഇതേസ്ഥിതി തുടരാമെന്നും അതിന് ശേഷം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ പഠനംനടത്തി വേതനവര്‍ധനവ് നടപ്പാക്കി കരാര്‍ ക്ഷണിക്കാമെന്നും കളക്ടര്‍ അറിയിച്ചെങ്കിലും തൊഴിലാളികള്‍ സമ്മതിച്ചില്ല. 2013 ജനവരി 16 മുതല്‍ പ്രാബല്യത്തോടെ വേതനവര്‍ധനവ് നടപ്പാക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കരാര്‍ ഏറ്റെടുത്തതിനേക്കാള്‍ 25 ശതമാനം അധികം വേതനവര്‍ധനവും ഇന്‍സെന്റീവും നല്‍കിയതിനാല്‍ കൂടുതല്‍ തുക അനുവദിക്കാനാവില്ലെന്നാണ് കരാറുകാരന്റെ വാദം.
കളക്ടറുടെ താത്ക്കാലിക കരാറനുസരിച്ച് കഴിഞ്ഞ മൂന്നുമാസമായി 13,000 രൂപയാണ് ലഭിക്കുന്നത്.
എന്നാല്‍ കരാര്‍ ആദ്യമാസം മുതല്‍ തന്നെ ലംഘിച്ചിരുന്നതായി സമരസമിതി നേതാക്കള്‍ ആരോപിച്ചു. മൂന്നുമാസത്തിന് ശേഷം ഇത് വര്‍ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നിട്ടില്ല. മാസം 15,000 രൂപയെങ്കിലും ലഭിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ദിവസം 500 രൂപ കിട്ടുകയാണെങ്കില്‍ സമരം നിര്‍ത്താന്‍ തയ്യാറാണെന്നും നേതാക്കള്‍ പറഞ്ഞു.
മൂന്നുമണിക്കൂറോളമാണ് സമരസമിതിനേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഒത്തുതീര്‍പ്പാകുമെന്ന രീതിയില്‍ പലതവണ ചര്‍ച്ച മുന്നോട്ടുപോയെങ്കിലും അവസാന നിമിഷം സമരവുമായി മുന്നോട്ട് പോകാന്‍ സമരക്കാര്‍ തീരുമാനിക്കുകയായിരുന്നു. ചര്‍ച്ചയ്ക്ക് കരാറുകാരന്‍ ജോണ്‍സണ്‍ എത്തിയിരുന്നില്ല. കളക്ടര്‍ ഫോണിലാണ് ഇദ്ദേഹവുമായി ബന്ധപ്പെട്ടത്. ഇതിനെതിരെ സമരക്കാരില്‍ നിന്ന് പ്രതിഷേധവുമുണ്ടായി. ജില്ലാ സപ്ലൈഓഫീസര്‍ കെ.എം ജയിംസ്, ജില്ലാ ലേബര്‍ഓഫീസര്‍ എം.ജി സുരേഷ്, പ്ലാന്റ് മാനേജര്‍ ബി.എസ് പിള്ള, സംയുക്ത സമരസമിതി ചെയര്‍മാന്‍ ടി.പി ഗോപിനാഥന്‍, കണ്‍വീനര്‍ പ്രിന്‍സ്‌കുമാര്‍, ജോയിന്റ് കണ്‍വീനര്‍ പ്രസൂണ്‍കുമാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

WATCH NEWS VIDEOS
No comments:
Post a Comment