Tuesday, 17 June 2014

കോട്ടയത്ത് മദ്യദുരന്തത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്.

കോട്ടയം: കോട്ടയം ജില്ലയിൽ മദ്യദുരന്തത്തിന് സാധ്യതയെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകി. ചങ്ങനാശേരി റെയ്ഞ്ചില്‍ പെടുന്ന കള്ളുഷാപ്പുകളിൽ അനുവദനീയമായതിലും കൂടിയ അളവിൽ സ്പിരിറ്റ് കലർന്ന മദ്യം വിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം ജില്ലാപൊലീസ് മേധാവി,​ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മഷണർ എന്നിവർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. 


ചങ്ങനാശേരി റേഞ്ചിലെ ഷാപ്പുകളില്‍ 55 ഷാപ്പുകളാണുള്ളത്. ഇതിൽ ഇരുപതിലേറെ ഷാപ്പുകള്‍ സ്പിരിറ്റിന്റെ അളവ് കൂടുതലുള്ള വ്യാജക്കള്ളാണ് വിൽക്കുന്നത്. പെരുന്ന,ചെത്തിപ്പുഴക്കടവ്, ചീരഞ്ചിറ, കുന്നന്താനം,പുഴവാത്, വണ്ടിപ്പേട്ട, ചങ്ങനാശ്ശേരി മാർ‍ക്കറ്റ്, പറാല്‍, പൂവം തുടങ്ങിയ പ്രദേശങ്ങളിലെ ഷാപ്പുകളിലാണ് വ്യാജക്കള്ള് സുലഭമായി ലഭിക്കുന്നതായി പരാമർശമുള്ളത്. രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് വരെ മാത്രമെ പ്രവർത്തിക്കാവു എന്ന നിർദ്ദേശം ഷാപ്പുകൾ പാലിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

No comments:

Post a Comment

Contact Form

Name

Email *

Message *