ന്യൂഡല്‍ഹി: സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ അറിയാന്‍
വനിത-ശിശുക്ഷേമമന്ത്രാലയം ഇ-മെയില്‍ വിലാസവും ഫെയ്‌സ് ബുക്ക് അക്കൗണ്ടും
ഒരുക്കി. രണ്ട് ഇ-മെയിലുകളിലൂടെയും ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെയും
ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കാം.
min-wcd@nic.in എന്ന വിലാസത്തില്‍ മന്ത്രി മേനക ഗാന്ധിയെയും help-wcd@nic.inല്‍ മന്ത്രാലയത്തെയും ബന്ധപ്പെടാം. www.Facebook.Com/minitsryWCD എന്നാണ് ഫെയ്‌സ്ബുക്ക് വിലാസം. ജനങ്ങളുമായുള്ള ആശയ വിനിമയം എളുപ്പത്തിലും വേഗത്തിലുമാക്കാനാണ് നടപടി.
പരാതികളും സഹായം വേണ്ടതും ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്താം. നിരന്തരജാഗ്രത പാലിക്കുന്നതാണ് ഈ അക്കൗണ്ട്. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തത്സമയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മേനക ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

No comments:
Post a Comment