തിരുവനന്തപുരം: കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ്‌ബെല്‍റ്റ്
നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് പ്രായോഗികമല്ലെന്ന് കാണിച്ച് കെ ശിവദാസന്‍ നായര്‍ നിയമസഭയില്‍ നടത്തിയ സബ്മിഷന് മറുപടിയായാണ് തിരവഞ്ചൂര്‍ ഇങ്ങനെ പറഞ്ഞത്.
നടപടി അപ്രയോഗികമാണെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉത്തരവ് ഉടന്‍ പിന്‍വലിക്കുമെന്നുമാണ് തിരുവഞ്ചൂര്‍ മറുപടി പറഞ്ഞത്. ഇതുപോലെ നടപ്പിലാക്കാന്‍ ബുദ്ധമുട്ടുള്ള ഗതാഗത നിയമങ്ങള്‍ വേറെയുമുണ്ട്. ഇത്തരം നിയമങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെ കേസെടുക്കുകയാണെങ്കില്‍ കേരളത്തിലെ എല്ലാവര്‍ക്കുമെതിരെ കേസെടുക്കേണ്ടി വരും.
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹന അപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവ് ഇറക്കിയത്.

No comments:
Post a Comment