Thursday, 12 June 2014

പോലീസുകാര്‍ക്ക് ആരോഗ്യ പരിശോധന; പ്രഥമ ശുശ്രൂഷയില്‍ പരിശീലനവും

തിരുവനന്തപുരം: പോലീസുകാര്‍ക്കായി ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്ന് ആരോഗ്യപരിരക്ഷാ പരിപാടി നടപ്പാക്കുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കാന്‍ ട്രാഫിക് പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനവും
നല്‍കുമെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ്. ശിവകുമാറും പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ഷെയ്പ് ആന്‍ഡ് സ്‌മൈല്‍ എന്ന പേരില്‍ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായി എല്ലാ മൂന്നാം ശനിയാഴ്ചയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും പോലീസുകാര്‍ക്കായി ജീവിത ശൈലീരോഗ നിര്‍ണയം നടത്തും. രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിശോധന. ജൂലായ് 19 ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. 

ദേശീയപാതയിലും എം.സി. റോഡിലും ഉള്ള പോലീസ് സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കാണ് പരിക്കേറ്റവരെ സഹായിക്കാനായി പരിശീലനം നല്‍കുക. ജീവന്‍രക്ഷാ ഉപകരണങ്ങളും പോലീസുകാര്‍ക്ക് നല്‍കും. മെഡിക്കല്‍ കോളേജുകളുമായി ചേര്‍ന്ന് ജൂലായ് ഏഴിന് പരിശീലനപരിപാടി തുടങ്ങും. എ.ഡി.ജി.പി. ആര്‍. ശ്രീലേഖക്കാണ് പരിശീലന ചുമതലയെന്നും അവര്‍ പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *