Wednesday, 25 June 2014

എയര്‍ കേരള: കേന്ദ്രമന്ത്രിയുടെ പ്രതികരണം സ്വഗതാര്‍ഹം- മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എയര്‍ കേരള പദ്ധതിയോട് കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണുള്ളതെന്ന കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന്റെ പ്രതികരണം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയുടെ പ്രതികരണം എയര്‍ കേരള പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്റെ ആദ്യ പടിയായി കാണാം. തുടര്‍ന്നുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കും.
 

അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം വേണമെന്നും 20 എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമായുള്ള കമ്പനിക്കേ വിദേശത്തേക്കു പറക്കുന്നതിന് അനുമതി നല്‍കൂ എന്നുമുള്ള വ്യോമയാന നിയമം തടസമാണ്. 
അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തണമെങ്കില്‍ നമുക്ക് 150 കോടിയോളം രൂപ നഷ്ടം വരും. അഞ്ച് എയര്‍ക്രാഫ്റ്റുമായി സര്‍വീസ് നടത്തുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ആഭ്്യന്തര സര്‍വീസിന് താല്‍പര്യമില്ല. വിദേശത്തു ജോലി ചെയ്യുന്ന മലയാളികളെ ഉദ്ദേശിച്ചുള്ളതാണ് എയര്‍ കേരള പദ്ധതി. പദ്ധതികൊണ്ട് സര്‍ക്കാരിന് ലാഭമുണ്ടാക്കണമെന്ന് താല്‍പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

No comments:

Post a Comment

Contact Form

Name

Email *

Message *