Wednesday, 25 June 2014

അധ്യാപികക്കെതിരായി നടപടി പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ ഗവ. ഹൈസ്‌കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ നടപടി പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നടപടി ഏകപക്ഷീയമല്ല. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. . അധ്യാപികയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട്. അച്ചടക്ക നടപടിയാണ് അന്വേഷണത്തില്‍ ശുപാര്‍ശ ചെയ്തതെങ്കിലും അതില്‍ അയവ് വരുത്തിയാണിപ്പോള്‍ സ്ഥലംമാറ്റ നടപടിയെടുത്തിയെതന്നും മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 


പ്രധാനാധ്യാപിക സ്വീകരിച്ച എല്ലാ സമീപനങ്ങളും ശരിയായതല്ല. 
വിദ്യാഭ്യാസമന്ത്രി രാവിലെ 11 ന് അവിടെ എത്തുമെന്നാണ് അറിയിച്ചിരുന്നത്. നിയമസഭാ സമ്മേളനത്തിലായതിനാല്‍ മന്ത്രി പറഞ്ഞസമയത്തില്‍ നിന്ന് ഒന്നരമണിക്കൂര്‍ വൈകി. എന്നാല്‍ നോട്ടീസില്‍ ഒമ്പതരക്കാണ് പരിപാടിയെന്ന് അച്ചടിച്ചതിനാല്‍ മൂന്ന് മണിക്കൂര്‍ വൈകിയെന്ന പ്രചരണമുണ്ടായി. മന്ത്രി സ്‌കൂളില്‍ വരുമെന്നറിഞ്ഞിട്ടും ഗേറ്റ് അടച്ചിടുകയും ചെയ്തു. 
15 ദിവസത്തിനകം കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയിട്ട് അതിന് മുമ്പേ നടപടിയെടുത്തത് ശരിയാണോ എന്ന ചോദ്യത്തിന് അന്വേഷിച്ച് റിപ്പോര്‍ട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിത്തന്നെയാണ് നടപടിയെടുത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

കുട്ടികളുടെ പഠനം മുടക്കുന്ന വിധത്തില്‍ സ്‌കൂളുകളില്‍ സര്‍ക്കാര്‍ പരിപാടികള്‍ വച്ച് ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അങ്ങനെ പരിപാടി നടത്തുന്നതിനോടൊന്നും തനിക്കും യോജിപ്പില്ലെന്ന് മറുപടി നല്‍കി. പക്ഷേ മന്ത്രി തന്നെ 11 നസ്‌കൂളിലെത്തുമെന്നാണ് അറിയിച്ചിരുന്നതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അധ്യാപിക രോഗിയും ദുര്‍ബല വിഭാഗത്തില്‍പെട്ടവരും ആണെന്ന പരിഗണന കൊടുക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. 

No comments:

Post a Comment

Contact Form

Name

Email *

Message *