ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി
ജയലളിതയുടെ വിചാരണ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. 1996-ല്‍
ഡി.എം.കെ. സര്‍ക്കാറാണ് ജയലളിതയ്‌ക്കെതിരെ കേസെടുത്തത്. ജയലളിതയുടെ
അക്കാലത്തെ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ ചേരാത്തവിധം 66 കോടി
രൂപയുടെ സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ചാണ് അവര്‍ക്കും
മറ്റുമൂന്നുപേര്‍ക്കുമെതിരെ കേസെടുത്തത്.
കേസിലെ വിചാരണ ജൂണ്‍ ആറുവരെ സ്റ്റേ ചെയ്ത് മെയ് 26-ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സ്ഥാവരസ്വത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന് മദ്രാസ് ഹൈക്കോടതി തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ വിചാരണയുമായി മുന്നോട്ടുപോകരുതെന്ന് ജയലളിത സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതു പരിഗണിക്കാതെ കേസുമായി മുന്നോട്ടുപോകാന്‍ കോടതി ഉത്തരവിട്ടു.

No comments:
Post a Comment