Monday, 30 June 2014

1972ലെ റിപ്പബ്ലിക് പരേഡ് സൈന്യം വേണ്ടെന്നു പറഞ്ഞിരുന്നു. മുൻ സൈനിക ഉദ്യോഗസ്ഥന്രെ വെളിപ്പെടുത്തൽ.

ന്യൂഡൽഹി: സൈന്യം വേണ്ടെന്നു പറഞ്ഞിട്ടും  1972 ലെ റിപ്പബ്ലിക് പരേഡ്  നടന്നത്   ഇന്ദിരഗാന്ധിയുടെ  നിർബന്ധത്താലായിരുന്നു എന്ന്   സേനയിൽ നിന്നും വിരമിച്ച ബ്രിഗേഡിയറുടെ വെളിപ്പെടുത്തൽ. "ഫീൽഡ് മാർഷൽ സാം മനേക്ഷാ :  ദി മാൻ ആൻഡ്‌ ഹിസ്‌ ടൈംസ്‌ " എന്ന പുസ്തകത്തിലൂടെ  ബഹറാം പന്താകി എന്ന ബ്രിഗേഡിയർ ആണ് ഈ വെളിപ്പെടുത്തൽ നല്കിയത് .


1971 ഇന്ത്യൻ സൈന്യം പാകിസ്ഥാനെതിരെ നേടിയ മഹത്തായ വിജയത്തിന് ശേഷമുള്ള ആദ്യത്തെ  റിപ്പബ്ലിക് പരേഡ്  സുരക്ഷാ കാരണങ്ങളാൽ വേണ്ടെന്നു വയ്ക്കണം എന്നാണ്  ഉന്നത സൈനിക ഉദ്യോഗസ്ഥർ ഇന്ദിരാ ഗാന്ധിയോട് ആവശ്യപ്പെട്ടത് . വിജയ ശേഷം യുദ്ധ മുന്നണിയിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്റെ പിൻ വാങ്ങൽ പൂർത്തിയാകാത്തതും അവർ ഒരു കാരണമായി ശ്രീമതി ഗാന്ധിയുടെ മുന്നിൽ നിരത്തി .

എന്നാൽ ഉന്നത സൈനിക ഉദ്യോഗസ്ഥന്മാരുടെ ആവശ്യം പാടെ തള്ളിയ ഇന്ദിരാ ഗാന്ധി പൂർവ്വാധികം ഭംഗിയോടെ റിപ്പബ്ലിക് പരേഡ് നടത്താനും അത് ഇന്ത്യൻ സൈന്യത്തിനുള്ള രാജ്യത്തിന്രെ ആദരം ആകണമെന്നും ആഗ്രഹിച്ചു.  യുദ്ധത്തിൽ വീര മൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ സ്മാരകമായി  ഇന്ത്യ ഗേറ്റിനു മുന്നിൽ  'അമർ ജവാൻ ജ്യോതി'    നിർമ്മിക്കുവാനും ഇന്ദിരാ ഗാന്ധി ആവശ്യപ്പെട്ടു. തുറന്ന ജീപ്പിൽ പരേഡിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രി  'അമർ ജവാൻ ജ്യോതി' രാജ്യത്തിന് സമർപ്പിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *