Tuesday, 17 June 2014

പിന്‍ സീറ്റ് ബെല്‍റ്റ്: പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ നിര്‍ബന്ധമാക്കാമെന്ന് മന്ത്രി.

തിരുവനന്തപുരം: പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കാമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


സംസ്ഥാനത്ത് ഓടുന്ന ഭൂരിഭാഗം വാഹനങ്ങളിലും പിന്‍ സീറ്റ് ബെല്‍റ്റില്ല. അതിനാല്‍ പിന്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കില്ല. സര്‍ക്കാര്‍ അറിയാതെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. കാട്ടാക്കടയില്‍ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍പ്പെട്ട ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അദ്ദേഹം സഭയെ അറിയിച്ചു.

പിറ്റ്‌സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ച രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇ പി ജയരാജന്‍ എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

No comments:

Post a Comment

Contact Form

Name

Email *

Message *