Thursday, 12 June 2014

വാഹനങ്ങളിലെ ശക്തിയേറിയ ലൈറ്റുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ്.

ആലപ്പുഴ: വാഹനങ്ങളില്‍ പ്രകാശ തീവ്രതയേറിയ ഹെഡ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണര്‍
ഋഷിരാജ് സിങ് നിര്‍ദേശം നല്‍കി. മഴക്കാലത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആഡംബര വാഹനങ്ങളിലുള്‍പ്പെടയുള്ളവയില്‍ പ്രകാശ തീവ്രതയേറിയ ലൈറ്റുകള്‍ കൂടുതലായി ഉപോഗിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് രാത്രിയില്‍ അപകടത്തിനും വഴിവെയ്ക്കുന്നു.

വാഹന കമ്പനികള്‍ രൂപകല്‍പന ചെയ്യുന്ന ലൈറ്റ് കൂടാതെ അധിക ലൈറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും. വാഹന കമ്പനികള്‍ നല്‍കുന്ന ഹെഡ് ലൈററുകള്‍ മാത്രമേ ഇനി മുതല്‍ ഉപോയഗിക്കുവാന്‍ പാടുള്ളു. പ്രകാശ തീവ്രതയേറിയ ലൈറ്റുകള്‍ വിദേശങ്ങില്‍ നിന്ന് ഇറക്കുമതി ചെയ്ത് ഉപോയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

നമ്പര്‍ പ്ലേറ്റുകളില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ ഘടിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. രാത്രിയില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ എല്‍ ഇ ഡി ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ നമ്പര്‍ തിരച്ചറിയാന്‍ സാധിക്കാത്തതാണ് നിരോധന മേര്‍പ്പെടുത്താന്‍ കാരണം. ലൈററ്് ഡിം ചെയ്യാത്തവര്‍ക്കെതിരെയും നടപടി ഉണ്ടാകും. കളര്‍ലൈറ്റുകള്‍, ഫ്‌ലാഷിങ് ലൈറ്റുകള്‍ എന്നിവയും ഇനി പാടില്ല. ആദ്യഘട്ടത്തില്‍ പിഴയായിരിക്കും ഈടാക്കുക. പീന്നീടും ഇത് ആവര്‍ത്തിക്കുന്നവരുടെ വാഹനത്തിന്റെ രജിസ്ട്രഷന്‍ റദ്ദാക്കും.

No comments:

Post a Comment

Contact Form

Name

Email *

Message *