Monday, 30 June 2014

അണക്കെട്ടുകള്‍ കേരളത്തിന്റേത് തന്നെയെന്ന് മുഖ്യമന്ത്രി.

കൊച്ചി: കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.


മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരിവാരിപ്പള്ളം എന്നീ നാല് അണക്കെട്ടുകളും നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസ് (എന്‍.ആര്‍.എല്‍.ഡി.) പട്ടിക പ്രകാരം കേരളത്തിേന്റതാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. അണക്കെട്ടുകള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി തന്നെ അവകാശവാദം ഉന്നയിച്ചതിനു പിന്നിലെ താത്പര്യം വ്യക്തമല്ല. കേരളത്തിന്റെ അവകാശങ്ങളിലും തമിഴ്‌നാടിന് കൊടുക്കേണ്ട ബാധ്യതകളിലും വിട്ടുവീഴ്ച ചെയ്യില്ല.

ധാരണാപത്രമനുസരിച്ച് ഡാമുകളുടെ സംരക്ഷണവും പ്രവര്‍ത്തനവും തമിഴ്‌നാടിനാണെങ്കിലും ഇവിടത്തെ ക്രമസമാധാനം, വിനോദ സഞ്ചാരം തുടങ്ങിയവയെല്ലാം കേരളത്തിന്റെ അധികാര പരിധിയിലാണ്. ഡാമുകളുടെ അറ്റകുറ്റപ്പണികള്‍ തമിഴ്‌നാട് നടത്തുന്നത് കരാര്‍ വ്യവസ്ഥയിലാണ്. പറമ്പിക്കുളം ഗ്രൂപ്പിലെ മൂന്ന് ഡാമുകളും കോസ്റ്റ് ഷെയര്‍ വ്യവസ്ഥയിലാണ് നിര്‍മിച്ചത്. 61 രൂപ തമിഴ്‌നാട് ചെലവാക്കിയപ്പോള്‍ അഞ്ചുരൂപ കേരളവും ചെലവഴിച്ചു. ഇവിടെ വെള്ളം പങ്കിടുന്നതിലും കൃത്യമായ വ്യവസ്ഥകളുണ്ട്. ഈ വ്യവസ്ഥകളൊക്കെ പാലിച്ചുകൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നത്. ഇവയൊന്നും ലംഘിക്കാന്‍ കേരളം ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കേരളത്തിന്റെ അവകാശങ്ങളൊന്നും വിട്ടുകൊടുക്കുകയുമില്ല. ഇതേക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *