പട്‌ന: ബിഹാറില്‍ ബി.ജെ.പി.ക്കെതിരെ ബദ്ധശത്രുക്കളായ നിതീഷ്
കുമാറിന്റെ ജനതാദള്‍(യു)വും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും
ഒന്നിക്കുന്നു. രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ഥികളെ
വിജയിപ്പിച്ചെടുക്കാന്‍ നിതീഷാണ് പുതിയ കൂട്ടുകെട്ടിന്
മുന്‍കൈയെടുക്കുന്നത്.
സംസ്ഥാനത്തെ മൂന്ന് ഒഴിവുകളിലേക്കാണ് ജൂണ്‍ 19-ന് ഉപതിരഞ്ഞടുപ്പ് നടക്കുക. ഇതില്‍ രണ്ടുസീറ്റിലാണ് ജനതാദള്‍ മത്സരിക്കുന്നത്.
സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള ജനതാദളിന് മൂന്നുപേരെ എളുപ്പത്തില്‍ വിജയിപ്പിക്കാമെന്നിരിക്കെ പാര്‍ട്ടിക്കകത്ത് വിമതര്‍ തലപൊക്കിയതാണ് നിതീഷിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.
ബി.ജെ.പി.യുടെ ഗൂഢനീക്കം പരാജയപ്പെടുത്താന്‍ എല്ലാവരും ഒന്നിക്കേണ്ട സമയമായെന്ന് നിതീഷ് കുമാര്‍ പറയുന്നു. ഭരണത്തിലുള്ള ജനതാദളില്‍ ഭിന്നിപ്പുണ്ടാക്കി സര്‍ക്കാറിനെ അട്ടിമറിച്ച് സംസ്ഥാനത്ത് നേരത്തേ തിരഞ്ഞെടുപ്പ് നടത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
'ലാലുപ്രസാദ് യാദവ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് ചൗധരി, കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് സദാനന്ദ് സിങ്, സി.പി.ഐ.സെക്രട്ടറി രാജേന്ദ്രസിങ് എന്നിവരോട് ഇക്കാര്യം സംസാരിച്ചതായി നിതീഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലാണ് പിന്തുണ അഭ്യര്‍ഥിച്ചിട്ടുള്ളത്.
പവന്‍ വര്‍മ, റസൂല്‍ ബല്യാവി എന്നിവരെയാണ് ജനതാദള്‍ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിട്ടുള്ളത്. ബി.ജെ.പി. പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥികളായ അനില്‍ ശര്‍മ, സാബിര്‍ അലി എന്നിവരില്‍നിന്ന് കടുത്ത മത്സരമാണ് ഇവര്‍ നേരിടുന്നത്.
കാലങ്ങളായി പരസ്പരം പോരാടിയിരുന്ന ലാലുവുമായി അടുക്കുന്നത് പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണെന്നും നിതീഷ്‌കുമാര്‍ പറയുന്നു.
232 അംഗ ബിഹാര്‍ സഭയില്‍ ജനതാദളിന് 117-ഉം ബി.ജെ.പി.ക്ക് 84-ഉം ആര്‍.ജെ.ഡി.ക്ക് 21-ഉം കോണ്‍ഗ്രസ്സിന് നാലും സി.പി.ഐ.ക്ക് ഒന്നും അംഗങ്ങളാണുള്ളത്. അഞ്ചുപേര്‍ സ്വതന്ത്രരാണ്. ജനതാദളിലെ നല്ലൊരുശതമാനം എം.എല്‍.എ.മാര്‍ വിമതസ്വരമുയര്‍ത്തി സ്വതന്ത്രരെ പിന്തുണയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ആര്‍.ജെ.ഡി.യുടെ പിന്തുണ ഇവിടെ നിര്‍ണായകമാണ്.
ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിന് പ്രതിപക്ഷനേതൃസ്ഥാനം നല്‍കാതിരിക്കാനുള്ള ബി.ജെ.പി.യുടെ നീക്കത്തെയും നിതീഷ്‌കുമാര്‍ വിമര്‍ശിച്ചു. ജനാധിപത്യത്തിന് കരുത്തുപകരാന്‍ ശക്തമായ പ്രതിപക്ഷംതന്നെ ആവശ്യമുണ്ട്. ഇതിനായി കോണ്‍ഗ്രസ്സിന് എല്ലാ പിന്തുണയും നല്‍കുമെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.

No comments:
Post a Comment