Monday, 30 June 2014

രഹസ്യ ഇടപാടുകളെപ്പറ്റി വിവരം കൈമാറാൻ സ്വിറ്റ്സർലന്റിനു ഇന്ത്യ കത്ത് നല്കി.

ന്യൂ ഡൽഹി : സ്വിസ്  ബാങ്കുകളിൽ പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറണം എന്നാവശ്യപ്പെട്ടു കൊണ്ട്  ഇന്ത്യൻ ധനകാര്യ മന്ത്രാലയം   സ്വിസ്സ്  അധികാരികൾക്ക് കത്ത് നല്കി . അടുത്തിടെ ഒരു സ്വിസ് ഉദ്യോഗസ്ഥൻ ഇന്ത്യക്കാരുടെ ലിസ്റ്റ്,  ആവശ്യപ്പെടുന്ന മുറയ്ക്ക് കൈമാറാൻ സന്നദ്ധമാണെന്ന്  അറിയിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു .


സ്വിസ് ബാങ്കുകളിൽ രഹസ്യമായി നിക്ഷേപിച്ചിട്ടുള്ള കോടികണക്കിന്  നികുതി വെട്ടിച്ചുള്ള കള്ളപ്പണം കണ്ടെത്തി തിരികെകൊണ്ട് വരുന്നതിനായി  ബി ജെ പി അധികാരത്തിൽ വന്നതിനു ശേഷം നടപടികൾ സ്വീകരിച്ചിരുന്നു. ഇതിലേയ്ക്കായി പ്രത്യേക അന്യേഷണ സംഘത്തിനു  ആദ്യ മന്ത്രിസഭയിൽ തന്നെ രൂപം നല്കിയിരുന്നു .

ഇന്ത്യയുടെ കത്തിന് അനുകൂലമായി സ്വിസ് അധികാരികൾ പ്രതികരിച്ചാൽ, കള്ളപ്പണ വേട്ടയ്ക്കായുള്ള  മോഡിയുടെ സർക്കാരിന്റെ  ശ്രമത്തിനു മികച്ച തുടക്കമായിരിക്കും ഉണ്ടാവുക . മുൻ സർക്കാരിന്റെ കാലത്ത്  ധനമന്ത്രാലയം നാല് തവണ ഇതേ ആവശ്യം ഉന്നയിച്ചു കത്തയച്ചിരുന്നുവെങ്കിലും , ഇടപാട് വിവരങ്ങൾ പരസ്യമാക്കാൻ സ്വിസ് നിയമം അനുവദിക്കുന്നില്ല എന്ന് കാട്ടി  ഇന്ത്യയുടെ ആവശ്യം നിരസിക്കപെടുകയാണ്  ഉണ്ടായത് .

No comments:

Post a Comment

Contact Form

Name

Email *

Message *