സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് നല്‍കുന്നതിനുള്ള മിനിമംദൂരം 200 കിലോമീറ്ററാണ്. 135 രൂപയാണ് നിരക്ക്. അതോടൊപ്പം 75 രൂപകൂടി നല്‍കിയാല്‍ ഇതുവരെ തത്കാല്‍ ടിക്കറ്റ് ലഭിച്ചിരുന്നു.
ചെറിയദൂരം തത്കാല്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നഷ്ടമുണ്ടാക്കുന്നതാണ് റെയില്‍വേയുടെ നടപടി. ഉദാഹരണത്തിന് കണ്ണൂരില്‍നിന്ന് എറണാകുളത്തേക്ക് 320 കിലോമീറ്ററാണ് ദൂരം. ഇതുവരെ ആ ദൂരത്തിന്റെ ആനുപാതികമായ തത്കാല്‍ നിരക്കുമാത്രമാണ് ഈടാക്കിയിരുന്നത്. ഇനി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരംവരെയുള്ള ദൂരത്തിന്റെ തത്കാല്‍നിരക്ക് കൊടുക്കണം.
വണ്ടി കണ്ണൂരില്‍നിന്ന് എറണാകുളംവരെ മാത്രമാണെങ്കില്‍പ്പോലും തിരുവനന്തപുരംവരെയുള്ള ദൂരത്തിന്റെ നിരക്ക് കൊടുക്കേണ്ടിവരും. എറണാകുളത്തുനിന്ന് കോഴിക്കോടുവരെയുള്ള 190 കി.മീ. ദൂരത്തിനും 500 കി.മീ.യുടെ തത്കാല്‍നിരക്ക് റെയില്‍വേ ഈടാക്കും.
തത്കാല്‍ സമ്പ്രദായം ഏതാനും വര്‍ഷംമുമ്പ് തുടങ്ങിയപ്പോള്‍ വണ്ടി പുറപ്പെടുന്ന സ്റ്റേഷന്‍മുതല്‍ അവസാനിക്കുന്ന സ്റ്റേഷന്‍വരെയുള്ള നിരക്കാണ് വാങ്ങിയിരുന്നത്. ഇടയ്ക്ക് എവിടെയാണെങ്കിലും മുഴുവന്‍ ചാര്‍ജും നല്‍കണം. ക്രമേണ യാത്ര പോകേണ്ട സ്റ്റേഷന്‍വരെയുള്ള ചാര്‍ജും തത്കാല്‍ നിരക്കും ഈടാക്കാന്‍ തുടങ്ങി.
ഇപ്പോള്‍ ചരുങ്ങിയത് 500 കി.മീ. ആക്കിയതിനേക്കാളുപരി അത് നടപ്പാക്കിയ രീതിയാണ് പ്രതിഷേധാര്‍ഹമെന്ന് ഇതുമായി ബന്ധപ്പെട്ടവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. റെയില്‍വേ യാത്രനിരക്കുകള്‍ കൂട്ടിക്കൊണ്ടുള്ള അറിയിപ്പിലോ കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിശദീകരണ പത്രക്കുറിപ്പിലോ തത്കാല്‍ നിരക്കിന്റെ കാര്യം സൂചിപ്പിക്കുകപോലും ചെയ്തിരുന്നില്ല. അതില്ലാതെ 'റിസര്‍വേഷന്‍ സിസ്റ്റ'ത്തില്‍ മാറ്റംവരുത്തി ബുധനാഴ്ച മുതല്‍ യാത്രക്കാരില്‍നിന്ന് അപ്രതീക്ഷിതമായി പുതിയനിരക്ക് ഈടാക്കുകയാണ് ചെയ്തത്.
No comments:
Post a Comment