നെയ്യാറ്റിന്‍കര: അമരവിള ഔട്ട് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഗാര്‍ഡ്
ജോലിനേരത്ത് മദ്യലഹരിയില്‍. പരാതിയെ തുടര്‍ന്ന് വിജിലന്‍സ്
നിരീക്ഷണത്തിലായിരുന്ന ജീവനക്കാരനെ പരിശോധനയില്‍ തെളിവോടെ പിടികൂടി.
അമരവിള ഔട്ട് ചെക്ക്‌പോസ്റ്റില്‍ ബുധനാഴ്ച പകലാണ് വിജിലന്‍സ് പരിശോധന നടന്നത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഷെറാബുദ്ദീന്‍ എന്ന ജീവനക്കാരനെയാണ് മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തുനിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വൈദ്യപരിശോധന നടത്തി കേസ്സെടുക്കുകയായിരുന്നു. ബന്ധപ്പെട്ട എക്‌സൈസ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് സംഘം വിളിച്ചുവരുത്തി മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറുകയും വകുപ്പുതല നടപടിക്ക് ആവശ്യപ്പെടുകയും ചെയ്തു.
ഇയാളെ ഡ്യൂട്ടിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഔട്ട് ചെക്ക്‌പോസ്റ്റ് എക്മസൈസ് ഓഫീസിലെ ഫയലുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി വിജിലന്‍സ് സംഘം എടുത്തിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്ന് രോഗം ബാധിച്ച അറവുമാടുകളെ പിരായുംമൂട് ചെക്ക്‌പോസ്റ്റ് വഴി കടത്തുന്നതായ പരാതിയിലും വിജിലന്‍സ് പരിശോധന നടത്തി. എന്നാല്‍ എത്ര കന്നുകാലികളെ ഇതുവഴി കൊണ്ടുപോയെന്ന രേഖ ചെക്ക്‌പോസ്റ്റില്‍ ഇല്ലായിരുന്നു. നികുതിയുടെ പരിധിയില്‍ ഇവ വരാത്തതിനാലാണ് രേഖ സൂക്ഷിക്കാത്തതെന്ന് അധികൃതര്‍ വിജിലന്‍സ് സംഘത്തെ അറിയിച്ചു. അറവുമാടുകളെ കൊണ്ടുവരാന്‍ അതിര്‍ത്തിയിലെ മൃഗസംരക്ഷണവകുപ്പിന്റെ പാസ് വേണമെന്നാണ് നിലവിലെ നിയമം. പിരായുംമൂട് ചെക്ക്‌പോസ്റ്റില്‍ കാര്യമായ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. സി.ഐമാരായ പി. ചന്ദ്രകുമാര്‍, പ്രദീപ്കുമാര്‍, ബിനുകുമാര്‍, സതികുമാര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

No comments:
Post a Comment