ന്യൂഡല്‍ഹി : ഐ.ഐ.ടി വേണമെന്ന ആവശ്യത്തില്‍ കേരളം
ഉറച്ചുനില്‍ക്കുന്നു. ഇത്രയുംകാലം കേരളത്തെ തഴഞ്ഞെന്നും അടിയന്തരമായി
ഐ.ഐ.ടി അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ
സെക്രട്ടറിമാരുടെ യോഗത്തില്‍ കേരളം നിലപാടറിയിച്ചു. ഉന്നത
വിദ്യാഭ്യാസസെക്രട്ടറി കെ.എം. അബ്രഹാമാണ് ഐ.ഐ.ടി ആവശ്യം ആവര്‍ത്തിച്ചത്.
കേരളത്തിന്റെ ആവശ്യം തന്റെ ശ്രദ്ധയിലുണ്ടെന്നായിരുന്നു കേന്ദ്ര
ഉന്നതവിദ്യാഭ്യാസസെക്രട്ടറി അശോക് താക്കൂറിന്റെ മറുപടി.
കൂടുതല്‍ ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും സ്ഥാപിക്കാനുള്ള കേന്ദ്രതാത്പര്യത്തെക്കുറിച്ച് യോഗം ഉദ്ഘാടനംചെയ്ത കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടിരുന്നു. ഐ.ഐ.ടി ഇല്ലാത്ത സംസ്ഥാനങ്ങളില്‍ അത് സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയം ചര്‍ച്ചയ്ക്കുവന്നപ്പോള്‍ പാലക്കാട്ട് അഞ്ഞൂറിലേറെ ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടുവെച്ചിട്ടുണ്ടെന്നും ഉടന്‍ ഐ.ഐ.ടി അനുവദിക്കണമെന്നും കെ.എം. അബ്രഹാം ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ കേരളം തഴയപ്പെട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോട്ടയത്ത് ട്രിപ്പിള്‍ ഐ.ടി സ്ഥാപിക്കാനുള്ള ഭൂമി ഏറ്റെടുക്കുന്നതില്‍ കേരളം അലംഭാവം കാട്ടിയതായി യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. ട്രിപ്പിള്‍ ഐ.ടി കോട്ടയം സൊസൈറ്റിക്ക് ഇതുവരെ ഭൂമി കൈമാറിയിട്ടില്ല. ഒരു വര്‍ഷമായി ഭൂമി ഏറ്റെടുക്കല്‍ വൈകുകയാണെന്ന് കേന്ദ്ര അഡീഷണല്‍ സെക്രട്ടറി അമിത് ശര്‍മ യോഗത്തില്‍ അറിയിച്ചു. സംസ്ഥാനസര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് കേരളം ഇതിനു മറുപടിനല്‍കി.
ഐ.ഐ.ടികള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്ന മുന്‍ഗണനാ പട്ടികയില്‍ കേരളമുണ്ടാവുമെന്നാണ് നിലവിലുള്ള പ്രതീക്ഷ. നിലവില്‍ ഐ.ഐ.ടി ഇല്ലാത്ത സംസ്ഥാനങ്ങളില്‍ അതു സ്ഥാപിക്കണമെന്നാണ് മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചിട്ടുള്ളത്. ഐ.ഐ.ടികള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും മന്ത്രാലയം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ വൈകാതെ പ്രഖ്യാപനമുണ്ടാവാനാണിട.

No comments:
Post a Comment