Tuesday, 17 June 2014

40 മിനിട്ടിനുള്ളില്‍ കഞ്ചാവിനായി വിളിച്ചത് 17 വിദ്യാര്‍ഥികള്‍.

നെടുമങ്ങാട്: വിദ്യാര്‍ഥികള്‍ക്ക് വ്യാപകമായി കഞ്ചാവ് ലഭിക്കുന്നുണ്ടെന്ന പരാതി ഉയര്‍ന്നതോടെയാണ് എക്‌സൈസ് സംഘം വില്പനക്കാരനായി വലവിരിച്ചത്. എക്‌സൈസ് വലയില്‍വീണ കച്ചവടക്കാരന്റെ ഫോണിലേക്ക് 40 മിനിട്ടുള്ളില്‍ വിളിച്ചത് 17 വിദ്യാര്‍ഥികള്‍. വില്പനക്കാരന്റെ ഫോണിലേക്ക് നിരന്തരം ആവശ്യക്കാരായി വിളിവന്നത് എക്‌സൈസുകാരെയും ഞെട്ടിച്ചു.
അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്ത എക്‌സൈസുകാര്‍ അയാളുടെ ഫോണിലേക്ക് വന്ന കോളുകള്‍ക്ക് അയാളെക്കൊണ്ട് മറുപടി പറയിച്ചു.
എന്നിട്ട് സ്ഥിരമായി കഞ്ചാവ് നല്‍കുന്ന സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. ആ സ്ഥലത്ത് ക്യാമ്പ് ചെയ്ത മഫ്ടിയിലുള്ള എക്‌സൈസ് സംഘം കഞ്ചാവ് തേടി വന്നവരെ കൈയോടെ പിടികൂടി. നാല്പത് മിനിട്ടിനുള്ളില്‍ 17 പേരെ എക്‌സൈസുകാര്‍ പിടികൂടി. 16നും 23നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നെടുമങ്ങാട് പ്രദേശത്തെ കഞ്ചാവ് ഉപഭോഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. ഒരുമാസം മുതല്‍ രണ്ടരവര്‍ഷംവരെ കഞ്ചാവ് ഉപയോഗിച്ചവര്‍ കൂട്ടത്തിലുണ്ടായിരുന്നു. എന്‍ജിനിയറിങ്, എം.ബി.എ. വിദ്യാര്‍ഥികളും കായികതാരങ്ങളുമുണ്ടായിരുന്നു. ഒന്നര മണിക്കൂറോളം എക്‌സൈസ് സി.െഎ. രാമചന്ദ്രന്‍ വിദ്യാര്‍ഥികളെ കഞ്ചാവ് ഉപഭോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കിച്ചു. തുടര്‍ന്ന് ഈ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി. സ്‌കൂളില്‍ നന്നായി പഠിച്ചുകൊണ്ടിരുന്നവര്‍പോലും പിന്നിലേക്ക് പോയ കഥയറിയാതെ ബുദ്ധിമുട്ടിയിരുന്ന രക്ഷിതാക്കള്‍ കുട്ടികളുടെ പുതിയ ശീലംകേട്ട് തളര്‍ന്നു.
നെടുമങ്ങാട് നഗരത്തിലേയും സമീപപ്രദേശങ്ങളിലേയും സ്‌കൂളിലും കോളേജിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളും ചില ഗ്രൗണ്ടുകളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് ഉപയോഗം നടത്തുന്നത്

No comments:

Post a Comment

Contact Form

Name

Email *

Message *