Sunday, 15 June 2014

ഐ.എന്‍.എസ് വിക്രമാദിത്യ രാഷ്ട്രത്തിന് സമര്‍പ്പിച്ചു

പനാജി: ഇന്ത്യയുടെ ഏറ്റവുംവലിയ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യ നാവികസേനയുടെ ഭാഗമാകുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രമുഹൂര്‍ത്തമാണെന്ന് മോദി പറഞ്ഞു. വ്യക്തിപരമായി അഭിമാനവും ആഹ്ലാദവുമേകുന്ന അനുഭവവുമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം മോദിയുടെ ആദ്യയാത്രയായിരുന്നു ശനിയാഴ്ചത്തേത്. രാവിലെ പ്രത്യേകവിമാനത്തില്‍ ഗോവയിലെ നാവികത്താവളമായ ഐ.എന്‍.എസ് ഹംസയിലിറങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍, ഗോവ തീരത്തിനടുത്ത് അറബിക്കടലില്‍ നങ്കൂരമിട്ട ഐ.എന്‍.എസ് വിക്രമാദിത്യയിലേക്ക് തിരിച്ചു.

കപ്പലിലെ 1500 നാവികരും 110 ഓഫീസര്‍മാരുമടങ്ങുന്ന സംഘം പ്രധാനമന്ത്രിയെ സ്വീകരിച്ചു. മഴയും കടലിലെ പ്രക്ഷുബ്ധതയും അവഗണിച്ച് മോദി നാലു മണിക്കൂര്‍ കപ്പലില്‍ ചെലവഴിച്ചു. നാവികസേനയുടെ ശേഖരത്തിലുള്ള വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അഭ്യാസപ്രകടനങ്ങള്‍ അദ്ദേഹം വീക്ഷിച്ചു. ഐ.എന്‍.എസ് വിരാട് ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകളുടെ ശക്തിപ്രകടനവുമുണ്ടായി. ഐ.എന്‍.എസ് വിക്രമാദിത്യയുടെ ശേഷിയും പ്രവര്‍ത്തനരീതിയും സേനാപ്രതിനിധികള്‍ മോദിക്ക് വിശദീകരിച്ചുകൊടുത്തു. മിഗ്-29 യുദ്ധവിമാനത്തിന്റെ കോക്പിറ്റില്‍ കയറിയിരുന്ന് പ്രധാനമന്ത്രി ഫോട്ടോയ്ക്കായി പോസ് ചെയ്തു.

45000 ടണ്‍ കേവുഭാരമുള്ള ഐ.എന്‍.എസ് വിക്രമാദിത്യ 15000 കോടി രൂപ മുടക്കിയാണ് റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങിയത്. 2004-ല്‍ മുന്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്താണ് ഇതിനായി കരാറിലെത്തിയത്. കഴിഞ്ഞ നവംബര്‍ 16-ന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയാണ് കപ്പല്‍ കമ്മീഷന്‍ചെയ്തത്. അത്യാധുനികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പരിഷ്‌കരിച്ച കീവ് കഌസ് വിമാനവാഹിനിക്കപ്പലാണ് വിക്രമാദിത്യ. 20 നില ഉയരമുള്ള വിക്രമാദിത്യയില്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇറങ്ങാനായി 284 മീറ്റര്‍ നീളത്തിലുള്ള എയര്‍ഫീല്‍ഡുണ്ട്. മൂന്ന് ഫുട്‌ബോള്‍മൈതാനങ്ങളുടെ വലിപ്പം വരും ഇതിന്

No comments:

Post a Comment

Contact Form

Name

Email *

Message *