തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി
കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായി ഈ മാസം അവസാനം ചുമതലയേല്‍ക്കും.
മസൂറിയിലെ പരിശീലനം കഴിഞ്ഞ് ശനിയാഴ്ചയാണ് ഹരിത വി. കുമാര്‍
തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. കേരളത്തില്‍ നിന്ന് സിവില്‍
സര്‍വീസില്‍ ഒന്നാം റാങ്ക് ലഭിച്ച ഏക വനിതയാണ് ഹരിത വി. കുമാര്‍.
കേരളത്തില്‍ തന്നെ നിയമനം ലഭിച്ചതില്‍ ഹരിതയ്ക്ക് വളരെ സന്തോഷമുണ്ട്.
മസൂറിയിലെ കൊടുംതണുപ്പില്‍ രാവിലെ പി.ടിക്ക് ശേഷമുള്ള തിരിച്ചു പോക്ക് കരിമല കയറ്റം പോലെയാണെന്നാണ് ഹരിത പറയുന്നത്. പരിശീലനത്തില്‍ ഏറ്റവും പ്രയാസമായി തോന്നിയത് ഹിമാലയന്‍ ട്രക്കിങ് ആണെന്ന് ഹരിത പറയുന്നു. പരിശീലന കാലയളവില്‍ എല്ലാ ശനിയാഴ്ചയും ട്രക്കിങ്ങുണ്ടായിരുന്നു. ഏഴ് ദിവസമായിരുന്നു ഹിമാലയന്‍ ട്രക്കിങ്. പല സ്ഥലങ്ങളിലെയും വ്യത്യസ്ത സംസ്‌കാരങ്ങളുടെ കൂടിച്ചേരലായിരുന്നു പരിശീലനം. കൂട്ടത്തിലുണ്ടായിരുന്ന മലയാളികളായ നാലുപേര്‍ തമിഴ്‌നാട്ടിലും രണ്ടുപേര്‍ പശ്ചിമ ബംഗാളിലും രണ്ടുപേര്‍ കര്‍ണാടകയിലും ഒരാള്‍ ത്രിപുരയിലുമാണ് അസിസ്റ്റന്റ് കളക്ടറായി ചുമതലയേല്‍ക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ പരിശീലനത്തിന്റെ ഭാഗമായി ഒരാഴ്ച താമസിച്ചിരുന്നു. അവിടെ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തന്നെ വളരെ കുറവാണ്. എംപ്രോയിഡറി ജോലികള്‍ ചെയ്യുന്നതിലൂടെ കുട്ടികള്‍ക്ക് ദിവസം ഇരുന്നൂറോളം രൂപ വരുമാനം ലഭിക്കും. എന്നാല്‍ സ്‌കൂളില്‍ പോയാല്‍ വരുമാനം ഒന്നും ലഭിക്കില്ലെന്നതാണ് പെണ്‍കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതിനായി രക്ഷാകര്‍ത്താക്കള്‍ പിന്‍മാറുവാന്‍ കാരണം. ഉത്തര്‍ പ്രദേശില്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ കുറവാണെന്നതാണ് അവിടെ അക്രമങ്ങള്‍ കൂടുന്നതിന് കാരണമെന്നാണ് ഹരിതയുടെ അഭിപ്രായം. കേരളത്തില്‍ അവകാശങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ബോധമുണ്ട്. അതിനാല്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബറേലി എന്ന ഗ്രാമത്തിലെ ജനങ്ങളെ കാണാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും ഹരിത പറയുന്നു.
മസൂറിയിലെ കാലാവസ്ഥയില്‍നിന്ന് പെട്ടെന്ന് തിരിച്ചെത്തിയപ്പോള്‍ ചൂട് സഹിക്കാന്‍ കഴിയില്ലെന്നതാണ് ഇപ്പോള്‍ ഹരിത അനുഭവിക്കുന്ന ഒരേയൊരു ബുദ്ധിമുട്ട്. തിരുവനന്തപുരത്തെ എഡ്യുസോണ്‍ സിവില്‍ സര്‍വീസ് അക്കാദമിയിലാണ് ഹരിത പ്രിലിമിനറി, മെയിന്‍ എന്നിവയുടെ പരിശീലനം നേടിയത്. ഇന്റര്‍വ്യൂവിന് പരിശീലനത്തിന് പോയത് സിവില്‍ സര്‍വീസ് അക്കാദമിയിലുമായിരുന്നു. കേരളത്തിന് ഇത്തവണ ആദ്യ നൂറില്‍ എട്ട് റാങ്ക് ലഭിച്ചതിലും ഹരിത സന്തുഷ്ടയാണ്.
മസൂറിയിലെ പരിശീലനത്തിന്റെ ചൂടില്‍ നിന്നും വീടിന്റെ ശീതളിമയിലേക്കെത്തിയ ഹരിതയ്ക്ക് ഇനി കുറച്ച് വിശ്രമത്തിന്റെ നാളുകള്‍. ക്ലാസ് മുറിയില്‍ വായിച്ചും കേട്ടും അറിഞ്ഞ കാര്യങ്ങളിലേക്ക് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പുള്ള തയ്യാറെടുപ്പെന്നും വേണമെങ്കില്‍ പറയാം. പ്രവൃത്തിമേഖല എന്തെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ തുടങ്ങുന്നതിന്റെ ആകംഷയുമുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ കഴിഞ്ഞ തവണ ഒന്നാം സ്ഥാനം നേടി കേരളത്തിന്റെ അഭിമാനമായ ഹരിത വി. കുമാര്‍ ഇപ്പോള്‍ തൈയ്ക്കാട്ടുള്ള സായിസിന്ദൂരമെന്ന വീട്ടില്‍ വിശ്രമത്തിന്റെ ആലസ്യത്തിലാണ്. കുറേനാളുകളായി മനസ്സില്‍ കൊണ്ടു നടന്ന സ്വപ്‌നം സഫലതയിലെത്തുന്നതിന്റെ സന്തോഷവും മുഖത്ത് കാണാം.

No comments:
Post a Comment