ന്യൂഡല്‍ഹി : കേരളത്തിന്റെ ഐ.ഐ.ടി സ്വപ്‌നത്തിന് പ്രതീക്ഷയേറുന്നു.
നിലവില്‍ ഐ.ഐ.ടികളില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് കേന്ദ്ര
മാനവശേഷിവികസന മന്ത്രാലയത്തിന്റെ
തീരുമാനം. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ 17-ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചു.
സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിമാരും സാങ്കേതികവിദ്യാഭ്യാസ സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുക. കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ സാന്നിധ്യത്തിലാവും യോഗം. ഐ.ഐ.ടികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ആവശ്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യും.
ഒരു ഐ.ഐ.ടി സ്ഥാപിക്കാന്‍ ശരാശരി 1750 കോടിരൂപ മുതല്‍ മുടക്കുണ്ടാവുമെന്നാണ് വിലയിരുത്തല്‍. സ്ഥാപനത്തിനുള്ള ഭൂമി സംസ്ഥാനങ്ങള്‍ സൗജന്യമായി കേന്ദ്രസര്‍ക്കാറിന് ഏറ്റെടുത്തു നല്‍കണം. കൂടാതെ മറ്റു സാമ്പത്തികബാധ്യതകളും സംസ്ഥാനങ്ങള്‍ നിര്‍വഹിക്കേണ്ടിവരും. ഐ.ഐ.എം സ്ഥാപിക്കാന്‍ ശരാശരി 1000 കോടി രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍.
നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യബജറ്റില്‍ ഐ.ഐ.ടി.കളെക്കുറിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്ന് മാനവശേഷി മന്ത്രാലയം വൃത്തങ്ങള്‍ 'മാതൃഭൂമി'യോടു പറഞ്ഞു. കൂടുതല്‍ ഐ.ഐ.എമ്മുകള്‍ സ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കും.
കേരളത്തില്‍ ഐ.ഐ.ടി സ്ഥാപിക്കണമെന്നുള്ളത് ഏറെക്കാലത്തെ ആവശ്യമാണ്. ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കേരളത്തില്‍ ഐ.ഐ.ടി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സംസ്ഥാനസര്‍ക്കാര്‍ പലതവണ സമീപിച്ചിട്ടും വാഗ്ദാനം നിറവേറിയില്ല. 12-ാം പഞ്ചവത്സര പദ്ധതിക്കാലയളവില്‍ അനുവദിക്കാമെന്നായിരുന്നു ഏറ്റവുമൊടുവിലത്തെ ഉറപ്പ്. ശശി തരൂര്‍ കേന്ദ്രമാനവശേഷി സഹമന്ത്രിയായപ്പോള്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ വര്‍ധിച്ചെങ്കിലും യു.പി.എ സര്‍ക്കാറിന്റെ അവസാന ബജറ്റിലും കേരളത്തെ തഴഞ്ഞു. കേരളത്തെ തഴഞ്ഞതിനുപുറമെ യു.പി.ക്ക് രണ്ടാമതും ഐ.ഐ.ടി അനുവദിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി.

No comments:
Post a Comment