നാഗര്‍കോവില്‍: ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലെ 133 അടി ഉയരമുള്ള രാജഗോപുരം പഴമ നഷ്ടപ്പെടാതെ പുതുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 1.14 കോടി അനുവദിച്ചു. രാജഗോപുരത്തിനുള്ള ഏഴു നിലകളിലായുള്ള ചിത്രങ്ങള്‍ പുതുക്കാനും കൂടിയാണ് തുക അനുവദിച്ചിട്ടുള്ളത്. ഗോപുരത്തിന്റെ പണികള്‍ക്കായി നേരത്തെ തന്നെ പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു.
തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിലെ രാജഗോപുരങ്ങള്‍ പുതുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് ശുചീന്ദ്രത്തും തുക അനുവദിച്ചത്. ഗോപുരത്തിനുള്ളിലെ രാമായണം, മഹാഭാരതം, ശുചീന്ദ്രം സ്ഥലപുരാണം, തുടങ്ങിയവ വിവരിക്കുന്ന ചിത്രങ്ങള്‍ പുതുക്കാന്‍ 81 ലക്ഷവും കേടുപാടുകള്‍ സംഭവിച്ച ഗോപുരത്തിനു വെളിയിലെ ശില്പങ്ങള്‍ നന്നാക്കാന്‍ 33 ലക്ഷവും അനുവദിച്ചതായി ദേവസ്വം ജോയിന്റ് കമ്മീഷണര്‍ ജ്ഞാനശേഖരന്‍ അറിയിച്ചു. അടുത്ത വര്‍ഷം ക്ഷേത്ര കുംഭാഭിഷേകം നടക്കാനിരിക്കുന്നതിനാല്‍ അതിനു മുമ്പായി രാജഗോപുരം പണികള്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
No comments:
Post a Comment