പട്‌ന: വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടില്ലെന്നും ഇപ്പോള്‍ നല്‍കുന്നത്ര സബ്‌സിഡി സിലിണ്ടറുകള്‍ തുടര്‍ന്നും നല്‍കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു. ബിഹാറിലെ പട്‌നയില്‍
വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെട്രോളിന്റെയും ഡീസലിന്റെയും വിലയുടെ കാര്യം വലിയ വിഷയമാണെന്നും സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
വിപണിവിലയുമായി ബന്ധപ്പെടുത്തിയതിനാല്‍ 2006 മുതല്‍ പെട്രോള്‍വില സര്‍ക്കാറിന്റെ നിയന്ത്രണത്തിലല്ല. ഡീസല്‍ വിലയില്‍ ഇപ്പോഴും സര്‍ക്കാറിന് നിയന്ത്രണമുണ്ട്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഉത്പാദനം ഇന്ത്യ കൂട്ടേണ്ടതുണ്ട്. സര്‍ക്കാറിനോ കര്‍ഷകര്‍ക്കോ പാവപ്പെട്ടവര്‍ക്കോ ഭാരമാവരുതെന്ന നയമാകണം ഉണ്ടാവേണ്ടത് - മന്ത്രി പറഞ്ഞു.

No comments:
Post a Comment