Tuesday, 17 June 2014

മുല്ലപ്പെരിയാറില്‍ നിര്‍മാണപ്രവര്‍ത്തനം: തമിഴ്‌നാട് കേരളത്തോട് വിശദീകരണം തേടി.

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിനുസമീപം കേരളം നിര്‍മാണപ്രവര്‍ത്തനം നടത്തിയതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി മോഹന്‍ വര്‍ഗീസ് ചുങ്കത്ത് കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി ആരാഞ്ഞുകൊണ്ടാണ് കത്ത്. കേരളത്തിന്റെ വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടി കൈക്കൊള്ളുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളം നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തമിഴ്‌നാട് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുന്നതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *