Tuesday, 17 June 2014

ഓപ്പറേഷന്‍ കുബേര തടയാനാകില്ലെന്ന് ഹൈക്കോടതി.

കൊച്ചി: ഓപ്പറേഷന്‍ കുബേര എന്നപേരിലുള്ള പോലീസ് നടപടി തടയാനാകില്ലെന്ന് ഹൈക്കോടതി. പോലീസ് പരിശോധന പീഡനമാകുന്നുവെന്ന് ആരോപിച്ച് ഒരുവിഭാഗം പണമിടപാടുകാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പണമിടപാടുകാര്‍ക്ക് പോലീസില്‍ സ്വാധീനമുള്ളതിനാല്‍ പരിശോധനകള്‍ ഫലപ്രദമാവുന്നില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പരിശോധന കര്‍ശനമാക്കണം. നിയമ വിധേയമായി വേണം പരിശോധന നടത്താനെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അനധികൃത പണമിടപാടുകാര്‍ക്കെതിരെ ഓപ്പറേഷന്‍ കുബേര എന്നപേരില്‍ സംസ്ഥാന വ്യാപകമായി പോലീസ് പരിശോധനകള്‍ നടത്തിയിരുന്നു. നിരവധിപേര്‍ അറസ്റ്റിലായി. ചെക്കുകളും പ്രമാണങ്ങളും അടക്കം നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

No comments:

Post a Comment

Contact Form

Name

Email *

Message *