Saturday, 14 June 2014

ഋഷിരാജ് സിങ് സ്ഥാനമൊഴിയാനൊരുങ്ങുന്നു.

തിരുവനന്തപുരം: വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ഉത്തരവ് തന്നോട് ആലോചിക്കാതെ പിന്‍വലിച്ചതില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന് കടുത്ത പ്രതിഷേധം. താന്‍ എടുത്ത തീരുമാനത്തിന് ജനപിന്തുണയുണ്ടായിട്ടും തന്നോട് ആലോചിക്കാതെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചതാണ് ഋഷിരാജ് സിങ്ങിനെ ചൊടിപ്പിക്കുന്നത്.
ആവശ്യമെങ്കില്‍ സ്ഥാനം ഒഴിയാന്‍ വരെ തയ്യാറാണെന്ന നിലപാടിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.

ഇക്കാര്യം ഔദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചില്ലെങ്കിലും തന്റെ അവധി ഒരുമാസം കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. 

പിന്‍സീറ്റിലെ സീറ്റ് ബെല്‍റ്റ് അനാവശ്യമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും എം.എല്‍.കെ ശിവദാന്‍ നായര്‍ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. ശിവദാസന്‍ നായര്‍ ഉന്നയിച്ചകാര്യം ശരിയാണെന്നും ഉത്തരവ് അപ്രായോഗികമാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ സഭയില്‍ മറുപടി പറയുകയും ചെയ്തു. 

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ഡെ ഈയിടെ കാറപകടത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് കാറുകളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി ഋഷിരാജ് സിങ് ഉത്തരവിറക്കിയത്.

No comments:

Post a Comment

Contact Form

Name

Email *

Message *