തിരുവനന്തപുരം: പുറത്തുനിന്ന് വൈദ്യുതി എത്തിക്കാന്‍ ലൈന്‍ അനുവദിക്കാനാവില്ലെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ തീരുമാനം കേരളത്തിന് തിരിച്ചടിയാവുന്നു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴാണ് ലൈന്‍ കിട്ടാതെ വന്നത്.
ഇതോടെ വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ ജജ്ജാറില്‍നിന്ന് 100 മെഗാവാട്ട് കിട്ടി. ഇതും കായംകുളത്തുനിന്നുള്ള വില കൂടിയ വൈദ്യുതിയുംകൊണ്ട് പ്രതിസന്ധി തത്കാലം പരിഹരിച്ചു.
ഹ്രസ്വകാല കരാറിലൂടെ 300 മെഗാവാട്ട് കൊണ്ടുവരാനാണ് ലൈന്‍ നിഷേധിച്ചത്. ഇപ്പോള്‍ത്തന്നെ കോറിഡോറിന് ശേഷി അധികരിച്ചെന്നാണ് ലോഡ് ഡെസ്പാച്ച് സെന്റര്‍ അറിയിച്ചിരിക്കുന്നത്.
അതതുസമയത്തെ വൈദ്യുതി ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും തോത് പരിഗണിച്ചശേഷമാണ് ഓരോ മാസവും പ്രസരണ ഇടനാഴിയുടെ ശേഷി കണക്കാക്കുന്നത്. ഓരോ ലൈനിലും എത്ര വൈദ്യുതി പ്രവഹിപ്പിക്കാനാവുമെന്ന് നിശ്ചയിച്ച് അതിനുള്ള അനുമതി നല്‍കുന്നത് ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററാണ്. ജൂലായ് ഒന്നുമുതലുണ്ടാകാവുന്ന ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും തോത് പരിഗണിച്ച ദേശീയ ലോഡ് ഡെസ്പാച്ച് സെന്റര്‍ ലൈനുകളിലെ അധികലോഡ് കണക്കിലെടുത്ത് കോറിഡോര്‍ അനുവദിക്കാനാവില്ല എന്നറിയിക്കുകയായിരുന്നു.
അതേസമയം ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള വൈദ്യുതി എത്തിക്കാനുള്ള ലൈന്‍ കേരളത്തിന് മുമ്പത്തെപ്പോലെതന്നെ തുടര്‍ന്നും ലഭ്യമാകും. ജൂലായില്‍ മറ്റാര്‍ക്കും ഹ്രസ്വകാല കരാര്‍ വഴി വൈദ്യുതി എത്തിക്കാന്‍ കോറിഡോര്‍ അനുവദിച്ചിട്ടില്ല.
No comments:
Post a Comment