രാജ്യത്ത് ബാങ്കിങ് രംഗം ശക്തമാണെങ്കിലും സാമ്പത്തിക തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തില്‍ ഒരു കുറവുമുണ്ടാകുന്നില്ല. കൊള്ളപ്പലിശക്കാരുടെ കൈപ്പിടിയില്‍ അമര്‍ന്ന് ജീവിതം നശിപ്പിക്കുന്നവരും ഏറെയാണ്. ഈ സാഹചര്യത്തിലാണ് ഫിനാന്‍ഷ്യല്‍ ലിറ്ററസി ക്രെഡിറ്റ് കൗണ്‍സലിങ് സെന്ററുകളുടെ പ്രസക്തി വര്‍ധിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് തികച്ചും സൗജന്യമായി സാമ്പത്തിക സാക്ഷരതയും പരിജ്ഞാനവും വായ്പാ നിക്ഷേപ പദ്ധതികളെ പറ്റിയുള്ള മാര്‍ഗനിര്‍േദശവും നല്‍കുന്ന കേന്ദ്രങ്ങളാണ് ഇവ. ഗ്രാമപ്രദേശത്തും പട്ടണങ്ങളിലും താമസിക്കുന്ന ജനങ്ങള്‍ക്ക് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാകുന്ന പല തരത്തിലുള്ള വായ്പാ നിക്ഷേപ പദ്ധതികളെപ്പറ്റി അറിവ് നല്‍കുക, അതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുക, സാമ്പത്തിക സാക്ഷരതയും വിദ്യാഭ്യാസവും നല്‍കുക എന്നിവയാണ് ലക്ഷ്യം. സമഗ്രമായ സാമ്പത്തിക ഉള്‍ക്കൊള്ളലാണ് (Financial inclusion) പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നബാര്‍ഡാണ് ഇതിന് വേണ്ട ഫണ്ട് നല്‍കുന്നത്. കേരളത്തില്‍ ഇതിനോടകം വിവിധ ബ്ലോക്കുകളിലായി ഫിനാന്‍ഷ്യല്‍ ലിറ്ററിസി ക്രെഡിറ്റ് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പൊതുമേഖലാ ബാങ്കുകളും വാണിജ്യ ബാങ്കുകളും സ്‌പോണ്‍സര്‍ ചെയ്യുന്ന കേന്ദ്രങ്ങള്‍ക്ക് പുറമെ ജില്ലാ സഹകരണ ബാങ്കുകളുടെ കേന്ദ്രങ്ങളുമുണ്ട്. ഓരോ ബാങ്കും സ്‌പോണ്‍സര്‍ ചെയ്യുന്ന കേന്ദ്രങ്ങള്‍ പ്രത്യേകം പേരുകളില്‍ അറിയപ്പെടുന്നു. കനറാ ബാങ്കിന്റെ അമൂല്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ സ്‌നേഹ, ഫെഡറല്‍ ബാങ്കിന്റെ ആശ്വാസ്, കേരള ഗ്രാമീണ്‍ ബാങ്കിന്റെ ഗ്രാമദീപം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു.
ബാങ്കിങ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകളെക്കുറിച്ച് പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. സാമ്പത്തിക ആസൂത്രണം, വായ്പാ തിരിച്ചടവ്, വായ്പാ പുനഃക്രമീകരണം, എങ്ങനെ സമ്പാദിക്കണം, സമ്പാദ്യം എപ്പോള്‍ തുടങ്ങണം, ൈകയിലുള്ള പണം എങ്ങനെ കൈകാര്യം ചെയ്യാം, എങ്ങനെ അക്കൗണ്ട് തുടങ്ങാം തുടങ്ങി ഒട്ടേറെ സംശയങ്ങള്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് മറുപടി ലഭിക്കും.
വിവിധ ബാങ്കുകളിലെ നിക്ഷേപ പദ്ധതികള്‍, പലിശ നിരക്കുകള്‍, വിവിധ തരം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, റെക്കറിങ് ഡെപ്പോസിറ്റ്, കറന്റ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, ദിന നിക്ഷേപം, പണം കൈമാറ്റത്തിലെ നവീന രീതികളായ ചഋഎഠ, ഞഠഏട തുടങ്ങിയവയെക്കുറിച്ചും അറിയാം. കാര്‍ഷിക വായ്പ, ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, വാഹന വായ്പ തുടങ്ങിയ വിവിധയിനം വായ്പാപദ്ധതികളെക്കുറിച്ചും ഇവിടെ നിന്നും വിവരം ലഭിക്കും. എ.ടി.എം. കാര്‍ഡ്, ക്രെഡിറ്റ് കാര്ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും സെന്ററില്‍ ലഭിക്കും.
ഇന്‍ഷുറന്‍സ്, ന്യൂ പെന്‍ഷന്‍ സ്‌കീം എന്നിവ സംബന്ധിച്ചുള്ള ഉപദേശങ്ങളും കേന്ദ്രത്തില്‍ നിന്ന് തേടാവുന്നതാണ്. അംഗീകാരമില്ലാത്ത നിക്ഷേപ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തി കബളിപ്പിക്കപ്പെടുന്നവര്‍ക്ക് ഏതുസമയത്തും ഫിനാന്‍ഷ്യല്‍ ലിറ്ററസി ക്രെഡിറ്റ് കൗണ്‍സലിങ് കേന്ദ്രങ്ങളെ ബന്ധപ്പെട്ട് നിക്ഷേപ സുരക്ഷിതത്വം
Courtesy: Mathrubhumi
No comments:
Post a Comment