തിരുവനന്തപുരം: ബന്ധുവിന്റെ വിവാഹത്തലേന്ന് കല്യാണ മണ്ഡപത്തിലെ
ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങിയയാളെ പോലീസ് പിടികൂടി
രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചതായി പരാതി.
പെരുങ്കടവിള കാവില്‍വിള വീട്ടില്‍ കെ. വേണുഗോപാലകൃഷ്ണന്‍നായരെയാണ് ശനിയാഴ്ച രാത്രി മാരായമുട്ടം പോലീസ് സ്റ്റേഷനിലെ പട്രോളിങ് സംഘം ജീപ്പില്‍ കൊണ്ടുപോയത്. കല്യാണമണ്ഡപവും വേണുഗോപാലകൃഷ്ണന്‍നായരുടെ വീടുമായി 500 മീറ്റര്‍ അകലം പോലുമില്ല. മണ്ഡപത്തില്‍ നിന്നിറങ്ങി നൂറു മീറ്റര്‍ പിന്നിടും മുന്‍പ് പാഞ്ഞു വന്ന പോലീസ് വാഹനം നിര്‍ത്തി പിടിച്ചു കയറ്റിയെന്നാണ് പരാതി. വീട്ടിലോ മണ്ഡപത്തില്‍ നില്‍ക്കുന്നവരെയോ ഒന്നറിയിച്ചിട്ടു കൊണ്ടുപോകണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും ചെവിക്കൊള്ളാന്‍ തയാറായില്ല.
രാവിലെ എസ്.ഐ. സ്റ്റേഷനിലെത്തിയശേഷം, എന്തിനാണു കൊണ്ടു വന്നതെന്നോ, ചെയ്ത തെറ്റ് എന്തായിരുന്നെന്നോ ഒന്നും പറയാതെ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞത്രേ. അന്യായമായി തടവില്‍ െവച്ചതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പിടികൂടി കൊണ്ടുപോകുന്നത് ആരും കാണാതിരുന്നതിനാല്‍ രാത്രി മുഴുവന്‍ ബന്ധുക്കള്‍ വേണുഗോപാലകൃഷ്ണന്‍നായരെ തിരയുകയായിരുന്നു.

No comments:
Post a Comment