Monday, 30 June 2014

തീഹാർ ജയിൽ സുരക്ഷ വിമാനത്താവളങ്ങളുടേതിന് തുല്യമാക്കുന്നു.


ന്യൂഡൽഹി: വി ഐ പി തടവുകാരുടെ ആധിക്യം കൊണ്ട്  (കു) പ്രശസ്തി നേടിയ തീഹാർ ജയിലിൽ കുറ്റമറ്റ സുരക്ഷ സംവിധാനം ഒരുങ്ങുന്നു . വിമാനതാവളത്തിലെതു പോലെയുള്ള ശരീര-ലഗേജ് സ്കാനറുകൾ , മെറ്റൽ ഡിറ്റക്റ്റർ  സംവിധാനങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുക . ഇതിൽ സ്കാനറുകൾ വാങ്ങുന്നതിനായി മാത്രം 600 ലക്ഷത്തിൽപരം രൂപ ആവശ്യമായി വരും .


ജയിലിൽ സന്ദർശകർ മുഖേന മയക്കുമരുന്നുകൾ തടവ്‌ പുള്ളികളിലേക്ക്  എത്തുന്നത് തടയുന്നതിനും സർജിക്കൽ ബ്ലേഡ് പോലുള്ള ആയുധങ്ങൾ കടത്തുവാതിരിക്കാനും  ഈ സംവിധാനങ്ങൾ സഹായിക്കും . തടവുകാരായാലും  വി ഐ പി കളുടെ സുരക്ഷ   ജയിൽ അധികാരികൾക്ക്‌ തലവേദനയുണ്ടാക്കുന്നു.
തീഹാറിനു പുറമേ ഡൽഹിയിലെ മറ്റു രണ്ട് ജയിലുകളിലും അത്യാധുനിക സുരക്ഷ സംവിധാനങ്ങൾ ഒരുക്കും.

No comments:

Post a Comment

Contact Form

Name

Email *

Message *