Wednesday, 25 June 2014

30 വര്‍ഷം ഫയിലില്‍ ഉറങ്ങിയ റെയില്‍ പദ്ധതിക്കും അനുമതി; മോദി സര്‍ക്കാര്‍ 'ചുവപ്പു നാട' പൊട്ടിച്ചെറിഞ്ഞത് 21,000 കോടി രൂപയുടെ നിക്ഷേപത്തിന്

ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് നിരക്ക് കൂട്ടിയതിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഒറ്റയടിക്ക് അനുമതി നല്‍കിയത് 21,000 കോടി രൂപയുടെ ഏഴു നിക്ഷേപ പദ്ധതികള്‍ക്ക്. ഇവയില്‍ ചിലതാകട്ടെ പരിസ്ഥിതി അനുമതിയുടെയും മറ്റും പേരില്‍ വര്‍ഷങ്ങളായി അനുമതി ലഭിക്കാതെ ചുവപ്പു നാടയില്‍ കുടുങ്ങിയിരുന്നതും. 30 വര്‍ഷമായി ഫയലില്‍ ഉറങ്ങിയിരുന്ന ചത്തീസ്ഗഢിലെ 253 കിലോമീറ്റര്‍ റെയില്‍പാതയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.


രാജ്യത്തെ രണ്ടാമത്തെ വലിയ ഇരുമ്പയിര് നിക്ഷേപ മേഖലയിലേക്കുള്ള റെയില്‍പ്പാതയാണിത്. ഇരുമ്പയിര് ശേഖരം കുറഞ്ഞത് പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്ന ഭിലായി സ്റ്റീല്‍ പ്ലാന്റിന്റെ നിലനില്‍പ്പിന് അനിവാര്യമായ പദ്ധതിയായിരുന്നു ഇത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ എന്‍എംഡിസിക്കാണ് പാത നിര്‍മാണത്തിന്റെ ചുമതല. ചത്തീസ്ഗഢിലെ റൗഘട്ട് മേഖലയിലേക്കുള്ള റെയില്‍പ്പാതാ നിര്‍മാണം 1983 മുതല്‍ ഫയലുകളില്‍ ഉറങ്ങുന്നതാണ്.
1,105 കോടി രൂപയുടെ പദ്ധതിയാണിത്. ദള്ളിരാജ്‌റയ്ക്കും ജഗദല്‍പുരിനും ഇടയിലുള്ള വന മേഖലയിലൂടെ കടന്നു പോകുന്നതിനാല്‍ വനം പരിസ്ഥതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പുതിയ വനം പരിസ്ഥതി മന്ത്രി പ്രകാശ് ജാവദേക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കുന്ന ഫയലില്‍ ഒപ്പിട്ടു. നക്‌സല്‍ സാന്നിധ്യമുള്ള ബസ്തര്‍ മേഖലയിലൂടെയാണ് റെയില്‍വേ ലൈന്‍ കടന്നുപോകുന്നത്.

2005 മുതല്‍ അനുമതി കാത്തുകിടന്നിരുന്ന സിക്കിമിലെ ജലവൈദ്യുത പദ്ധതി, കര്‍ണാടകയിലെ 120 കിലോമീറ്റര്‍ നീളുന്ന ആറു വരി ഹൈവേ, ചത്തീസ്ഗഡിലെ നാലു മില്യണ്‍ ഇരുമ്പയിര് ഖനന പദ്ധതി, 3500 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മൂന്നു പ്രമുഖ വൈദ്യുത പദ്ധതി എന്നിവയ്ക്കാണ് മോദി സര്‍ക്കാര്‍ അനുമതി നല്‍കിയത്. അനുമതി നല്‍കിയതിനു പുറമേ ഇവയുടെ നിര്‍മാണ പുരോഗതി വിലയിരുത്താനും മോദി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അഴിമതി തടയാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഈ പദ്ധതികള്‍ വഴി സാധിക്കുമെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതികള്‍ക്ക് വായ്പ അനുവദിക്കാന്‍ റിസര്‍വ് ബാങ്കിനോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതികള്‍ വൈകാന്‍ ഇടവരരുതെന്ന നിര്‍ദേശവും ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. സിക്കിം, ഒഡീഷ, ഗുജറാത്ത് സംസ്ഥാനങ്ങളിലായണ് വൈദ്യുത പദ്ധതികള്‍.

No comments:

Post a Comment

Contact Form

Name

Email *

Message *