കൊല്ലം: ജനങ്ങളെ കൊള്ളയടിക്കുന്ന ബ്ലേഡ് മാഫിയയുടെ വേരറുക്കുംവരെ ഓപ്പറേഷന്‍ കുബേര ശക്തമായി തുടരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ എടുത്ത കേസുകള്‍ ഒരു സ്വാധീനത്തിനും വഴങ്ങാതെ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്റെ 37-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് കൂടുതല്‍ വായ്പനല്‍കാന്‍ സഹകരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയോടെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന നടപടിയാണ് ഓപ്പറേഷന്‍ കുബേര. ഇതിന്റെ വിജയത്തിന് സഹകരണമേഖലയിലെ ഇന്‍സ്‌പെക്ടര്‍മാര്‍ ഒപ്പംനില്‍ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ കുബേര അട്ടിമറിക്കാന്‍ ആര് ശ്രമിച്ചാലും നടപടിയെടുക്കും. ഇതുമായി ചില പോലീസ് ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് പരാതി കിട്ടിയിട്ടുണ്ട്. സഹകരിക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. ഒരുവിധ രാഷ്ട്രീയസ്വാധീനത്തിനും വഴങ്ങുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമവിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന ചിട്ടി സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചിട്ടി സ്ഥാപനങ്ങളുടെ മറവില്‍ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമമുണ്ടാക്കും. സഹകരണമേഖലയില്‍ നിലനില്‍ക്കുന്ന അഴിമതികള്‍ ഇല്ലാതാക്കാന്‍ അസോസിയേഷന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ജി.പ്രതാപവര്‍മ തമ്പാന്‍, കൊല്ലം വികസന അതോറിറ്റി ചെയര്‍മാന്‍ എ.കെ.ഹഫീസ്, കെ.പി.സി.സി. സെക്രട്ടറിമാരായ എ.ഷാനവാസ് ഖാന്‍, എം.എം.നസീര്‍, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം എന്‍.ജയചന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൃഷ്ണവേണി ശര്‍മ, എന്‍.എസ്.യു. ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഗീതാകൃഷ്ണന്‍, എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്‍.രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബാബു പാലാട്ട് സ്വാഗതവും ജനറല്‍ സെക്രട്ടറി ബി.ശ്രീകുമാരന്‍ നായര്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment