Wednesday, 11 June 2014

'വൈദ്യുതി മന്ത്രിയെ തമിഴ്‌നാട് കൊണ്ടുപോയാലും അത്ഭുതമില്ല'.

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും ഇന്നത്തെ സാഹചര്യത്തില്‍ തമിഴ്‌നാട് കൊണ്ടുപോയാലും അത്ഭുതമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേരളത്തിന്റെ നാല് അണക്കെട്ടുകള്‍ തമിഴ്‌നാടിന്റെ അധീനതയിലായെന്ന ആരോപണത്തോട് പ്രതികരിക്കവെയാണ് നിയമസഭയില്‍ വി.എസ്.ഇക്കാര്യം പറഞ്ഞത്.

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ് മന്ത്രിപണിയിലല്ല താത്പര്യമെന്ന് വി.എസ് പറഞ്ഞു. മന്ത്രിപ്പണി ഒഴിവാക്കി തനിക്ക് ഷൈന്‍ ചെയ്യാന്‍ കഴിയുന്ന മേഖലയില്‍ ആര്യാടന്‍ ജോലിക്ക് പോകണമെന്ന് വി.എസ് പറഞ്ഞു.


ഉറക്കം കഴിഞ്ഞ് എണീറ്റപ്പോള്‍ നാല് അണക്കെട്ടുകള്‍ തമിഴ്‌നാട് കൊണ്ടുപോയി. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും തമിഴ്‌നാട് കൊണ്ടുപോയാലും അത്ഭുതപ്പെടാനില്ല - വി.എസ്.പറഞ്ഞു.

മുല്ലപ്പെരിയാര്‍ കൂടാതെ കേരളത്തിന്റെ മൂന്ന് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിന് ലഭിച്ചെന്നാണ് ആരോപണം. ഉടമസ്ഥാവകാശം തമിഴ്‌നാടിന് ലഭിക്കാന്‍ കാരണം കേരള സര്‍ക്കാരിന്റെ വിഴ്ച്ചയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു.

മുല്ലപ്പെരിയാറിന് പുറമെ തുണക്കടവ്, പറമ്പിക്കുളം പെരുവാരിപ്പള്ളം അണക്കെട്ടുകളുടെ ഉടമസ്ഥാവകാശമാണ് തമിഴ്‌നാടിന് ലഭിച്ചത്. ഡാംസുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ ദേശിയസമിതി യോഗം ചേര്‍ന്നിരുന്നു.

ആ യോഗത്തിലാണ് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം വേണമെന്ന തമിഴ്‌നാട് ആവശ്യപ്പെട്ടത്. യോഗത്തില്‍ പങ്കെടുത്ത കേരളത്തിന്റെ പ്രതിനിധി ഈ ആവശ്യത്തെ എതിര്‍ത്തില്ലെന്നാണ് യോഗത്തിന്റെ മിനിറ്റിലുള്ളത്.

No comments:

Post a Comment

Contact Form

Name

Email *

Message *