Saturday, 21 June 2014

അഡൂരില്‍ കട്ടാനക്കൂട്ടം പത്ത് ഏക്കര്‍ കൃഷി നശിപ്പിച്ചു.

മുള്ളേരിയ: പാണ്ടി, അഡൂര്‍ മേഖലയില്‍ ആറോളംവരുന്ന കട്ടാനക്കൂട്ടം പലരുടേയും പത്ത് ഏക്കറോളം കൃഷി നശിപ്പിച്ചു. മൂന്നുദിവസങ്ങളായി ഈ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകള്‍ പകല്‍ വനമേഖലയിലേക്ക് പോകുന്നുണ്ടെങ്കിലും രാത്രിയില്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. 

ദേലമ്പാടി പഞ്ചായത്തിലെ അഡൂര്‍ സഞ്ചക്കടവ് മണ്ടബെട്ടു പ്രഭാകര നായക്കിന്റെ 200 വാഴകളും 10 തെങ്ങും പമ്പ്‌സെറ്റും ജലസേചന പൈപ്പുകളും നശിപ്പിച്ചു. മണ്ടബെട്ടു രവിചന്ദ്ര നായക്കിന്റെ കവുങ്ങ്, റബ്ബര്‍, വാഴ എന്നിവയും കവുങ്ങിന്‍തോട്ടത്തില്‍ ജലസേചനത്തിനായി സ്ഥാപിച്ച സ്​പിംഗ്ലര്‍ പോയിന്റുകളും വ്യാപകമായി നശിപ്പിച്ചു. 
സഞ്ജക്കടവിലെ പുരന്തര നായക്, സോമശേഖര നായക്, പ്രവീണ്‍, പദ്മനാഭ നായക് എന്നിവരുടെയും റബ്ബര്‍, കവുങ്ങ്, കുരുമുളക്, വാഴ എന്നിവ നശിപ്പിച്ചു. വനംവകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. പാണ്ടി വനമേഖലയില്‍ത്തന്നെ ആനക്കൂട്ടമുള്ളതിനാല്‍ ഭീതിയോടെയാണ് അഡൂര്‍, പാണ്ടി മേഖലയിലെ കര്‍ഷക കുടുംബങ്ങള്‍ ജീവിക്കുന്നത്.

No comments:

Post a Comment

Contact Form

Name

Email *

Message *