Monday, 23 June 2014

പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കുഞ്ഞുമായി പിതാവിന്റെ ആത്മഹത്യാഭീഷണി.

ആലപ്പുഴ: പരാതി പറയാൻ എത്തിയ യുവാവിനെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് രണ്ട് വയസ്സുള്ള മകനുമായി നടുറോഡിൽ കിടന്ന് ആത്മഹത്യാഭീഷണി. 
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ  കറുകയിൽ ബോർമയിൽ പാറേച്ചിറ വിനീത് (38) ആണ് എടത്വ ജംഗ്ഷനിൽ ആത്മഹത്യാഭീഷണി മുഴക്കിയത്. കുടുംബ വഴക്കിനെ തുടർന്ന് നൽകിയ പരാതി രമ്യയായി പരിഹരിക്കാൻ ചെന്ന യുവാവിനെ സിവിൽ ഡ്രസ്സിൽ നിന്ന പോലീസ് മർദ്ദിച്ചെന്നാണ് ആരോപണം.

പോലീസ് സ്​റ്റേഷനിൽ നിന്ന് ഇറങ്ങിയ യുവാവ് പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് എടത്വ ജംഗ്ഷനിലെത്തി നടുറോഡിൽ കുത്തിയിരിക്കുകയായിരുന്നു. ഗതാഗതം തടസ്സപെടുകയും കാണികൾ കൂടുകയും ചെയ്തതോടെ യുവാവ് കുഞ്ഞിനെ നെഞ്ചത്ത് കയ​റ്റി റോഡിൽ കിടന്നു.
സംഭവമറിഞ്ഞ് എത്തിയ പോലീസ് ജീപ്പിൽ പിടിച്ച് കയ​റ്റാൻ ശ്രമിച്ചങ്കിലും കുഞ്ഞിനെ കൊന്ന് ഞാനും ചാവുമെന്ന് പറഞ്ഞ് വിനീത് കുഞ്ഞിന്റെ കഴുത്തിൽ പിടിമുറുക്കി. ഇത് കണ്ട് നിന്ന നാട്ടുകാരിൽ ഒരാൾ വിനീതിനോട് ദേഷ്യപ്പെടുകയും കുഞ്ഞിന്റെ കഴുത്തിലെ പിടിവിടുവിച്ച് കുട്ടിയെ രക്ഷിക്കുകയും ചെയ്തു. ഇത് കണ്ട് നിന്ന മ​റ്റൊരാൾ പോലീസിനെ സഹായിച്ചു എന്ന ധാരണയിൽ കുഞ്ഞിനെ രക്ഷിച്ച ആളെ മർദ്ദിച്ചു. വിനീതിനെ കസ്​റ്റഡിയിലെടുത്ത പോലീസ് കുഞ്ഞിനെ മാതാവിനെ ഏല്പിച്ചു.
പോലീസ് സ്​റ്റേഷനിലെത്തിയ യുവാവ് മദ്യലഹരിയിൽ ആയിരുന്നെന്നും പരാതി എഴുതി തരാൻ ആവശ്യപെട്ടതിൽ പ്രതിഷേധിച്ചാണ് നടുറോഡിൽ കുത്തിയിരുന്നതെന്നുമാണ് പോലീസ് പറയുന്നത്. മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപെട്ടു.

No comments:

Post a Comment

Contact Form

Name

Email *

Message *