Monday, 30 June 2014

മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരുഡാമിനും ഇല്ല - ജസ്റ്റിസ് കെ.ടി.തോമസ്‌.

കോട്ടയം: മുല്ലപ്പെരിയാറിനോളം സുരക്ഷിതത്വം ഇന്ത്യയില്‍ ഒരുഡാമിനും ഇല്ലെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ് വിതരണത്തില്‍ ആശിര്‍വാദപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയവര്‍ കുറവാണ്. പരമോന്നതനീതിപീഠത്തിലിരുന്ന് പലപ്പോഴായി 11 ജഡ്ജിമാര്‍ വസ്തുതാന്വേഷണം നടത്തിയപ്പോഴും അവരില്‍ ഒരാളെപ്പോലും തങ്ങളുടെ നിലപാടാണു ശരിയെന്ന് ബോധ്യപ്പെടുത്താന്‍ കേരളത്തെ പ്രതിനിധീകരിച്ചവര്‍ക്കു കഴിഞ്ഞില്ല - അദ്ദേഹം പറഞ്ഞു.


ശബരിമലയിലെ പുരോഹിതര്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കാന്‍ മാധ്യസ്ഥ്യം വഹിച്ചതിന് ജസ്റ്റിസ് കെ.ടി.തോമസിന് സുപ്രിംകോടതി പ്രതിഫലമായി നല്‍കിയ എട്ടുലക്ഷം രൂപ നിക്ഷേപിച്ച് രൂപം നല്‍കിയതാണ് ശബരിമല സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റ്.

ഹൈക്കോടതിജഡ്ജി ജസ്റ്റിസ് കെ.എം.ജോസഫ് എന്‍ഡോവ്‌മെന്റുകള്‍ വിതരണംചെയ്തു. അടിസ്ഥാനവിഭവത്തിന്റെ ആറുശതമാനം വിനിയോഗിക്കേണ്ട വിദ്യാഭ്യാസമേഖലയ്ക്ക് ഇന്ന് വെറും മൂന്നുശതമാനമേ ലഭിക്കുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരില്‍നിന്ന് നിസ്വാര്‍ഥത വറ്റിപ്പോകുന്നതാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നം. അതിന് പരിഹാരം കാണാന്‍ മൂല്യവത്തായ വിദ്യാഭ്യാസം വ്യാപിപ്പിക്കണമെന്നും ജസ്റ്റിസ് കെ.എം.ജോസഫ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമേഖലയിലെ എല്ലാ ആവശ്യങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിനാവില്ല. വിദേശനാടുകളിലേതുപോലെ വിദ്യാഭ്യാസപ്രോത്സാഹനനിധികള്‍ നമ്മുടെ നാട്ടിലും വ്യാപകമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എ.എ.ഹക്കിം അദ്ധ്യക്ഷനായിരുന്നു. റബ്‌കോ ചെയര്‍മാന്‍ വി.എന്‍.വാസവന്‍, വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ.പ്രമീളാദേവി, രാജാ ശ്രീകുമാര്‍ വര്‍മ, അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന്‍ നായര്‍, അഡ്വ. ശങ്കര്‍ റാം, അര്‍ച്ചന, അനഘ, അനന്തു എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *