Thursday, 26 June 2014

വാതക പൈപ്പ് ലൈനില്‍ സ്‌ഫോടനം: ആന്ധ്രയില്‍ 14 മരണം.

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) വാതക പൈപ്പ്‌ലൈനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 20 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ നഗരം പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ ആറിനാണ് സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് സൂചന.


സ്‌ഫോടനത്തെ തുടര്‍ന്ന് 20 മീറ്റര്‍ ഉയരത്തില്‍ തീ ഉയര്‍ന്നു. ഏതാനും വീടുകളും കടകളും കത്തിനശിച്ചു. പ്രദേശവാസികളെ അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്. 20 ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഹൈദരാബാദില്‍നിന്ന് 560 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.

ഒ എന്‍ ജി സി റിഫൈനറിക്ക് സമീപത്തുകൂടി കടന്നുപോകുന്ന 18 ഇഞ്ച് പൈപ്പ് ലൈനിലാണ് തീപ്പിടിത്തം ഉണ്ടായതെന്ന് ഗെയില്‍ ചെയര്‍മാന്‍ ബി സി തൃപാഠി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു.

No comments:

Post a Comment

Contact Form

Name

Email *

Message *