ന്യൂഡല്‍ഹി: തീവണ്ടി യാത്രക്കൂലി വര്‍ധനയ്‌ക്കെതിരെ സ്ഥിരം യാത്രക്കാരും
വന്‍നഗരങ്ങളിലെ രാഷ്ട്രീയ നേതാക്കളും നടത്തിയ സമ്മര്‍ദം ഫലം കണ്ടു. സീസണ്‍
ടിക്കറ്റ് നിരക്കുകളില്‍ നേരത്തേ, വരുത്തിയ വന്‍ വര്‍ധന റെയില്‍വേ
ഉപേക്ഷിച്ചു. മുന്‍ നിരക്കിന്റെ 14.2 ശതമാനം വര്‍ധന മാത്രമേ, ഇനി സീസണ്‍
ടിക്കറ്റ് നിരക്കിലുണ്ടാവൂ. സബര്‍ബന്‍ തീവണ്ടികളില്‍ 80 കി.മീ. ദൂരംവരെ
യാത്രക്കൂലി കൂട്ടില്ല. റിസര്‍വ് ചെയ്യാത്ത യാത്രയ്ക്ക് ഈ മാസം 28 മുതലേ
പുതിയ നിരക്ക് ഈടാക്കൂവെന്നും തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച വര്‍ധന
പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു.
സബര്‍ബന്‍ തീവണ്ടികളില്‍ 80 കി.മീ. ദൂരംവരെ യാത്രക്കൂലി കൂട്ടില്ലെന്ന തീരുമാനം മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ഗുണം ചെയ്യും. നേരത്തെ 1517 ദിവസത്തെ ഒറ്റയാത്രയുടെ നിരക്ക് വെച്ചാണ് സീസണ്‍ നിരക്ക് കണക്കാക്കിയിരുന്നത്. എന്നാല്‍ അത് 30 ഒറ്റയാത്രയാക്കി വന്ന പ്രഖ്യാപനം.
സീസണ്‍ നിരക്കില്‍ നൂറ്് ശതമാനം വര്‍ധനയ്ക്കിടയാക്കിയിരുന്നു. ഇത് സ്ഥിരം യാത്രക്കാരുടെ ജീവിതച്ചെലവ് ഉയര്‍ത്തുമെന്ന വന്‍ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്നാണ് സീസണ്‍ ടിക്കറ്റിലെ വര്‍ധനയും മറ്റ് ടിക്കറ്റുകളിലേത് പോലെ 14.2 ശതമാനമാക്കാന്‍ തീരുമാനിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയില്‍ തീവണ്ടിക്കൂലി കൂട്ടല്‍ ബി.ജെ.പി.യെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അവിടുത്തെ എം.പി.മാര്‍ ചൊവ്വാഴ്ച രാവിലെ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയെ കണ്ടിരുന്നു. സഖ്യ കക്ഷിയായ ശിവസേനയും വന്‍ സമ്മര്‍ദമാണ് ചെലുത്തിയത്. ഇതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം.

WATCH NEWS VIDEOS
No comments:
Post a Comment