Thursday, 12 June 2014

സരിത നായര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് സിനിമാ നിര്‍മാതാവ്‌.

കോട്ടയം: സോളാര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 'സോളാര്‍ സ്വപ്‌നം' എന്നപേരില്‍ സിനിമയെടുത്ത അമേരിക്കന്‍ മലയാളി രാജു ജോസഫിന്റെ വീട്ടിലെത്തി സരിത നായര്‍ ഭീഷണി മുഴക്കിയതായി പരാതി. സോളാര്‍ സ്വപ്‌നം സിനിമയെക്കുറിച്ചും റിലീസിങ്ങിനെക്കുറിച്ചും വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍,
ചിത്രത്തിന്റെ തിരക്കഥാകൃത്തും നിര്‍മാതാവുംകൂടിയായ രാജു ജോസഫ്തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സരിത നായരും മറ്റൊരാളുംകൂടി നീണ്ടൂരിലെ വീട്ടിലെത്തുമ്പോള്‍ 85കാരിയായ അമ്മ മറിയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആസമയത്ത് താന്‍ അമേരിക്കയിലായിരുന്നു. 'ഈ സിനിമ ഇറക്കുന്നത് കാണട്ടെ' എന്നുപറഞ്ഞാണ് ഭീഷണി മുഴക്കിയത്. സരിത വീട്ടിലെത്തിയതിന്റെ പിറ്റേന്ന് എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസും അന്വേഷിച്ചുവന്നു. സോഷ്യല്‍ മീഡിയയില്‍ക്കൂടി പേരുപയോഗിച്ചെന്ന സരിതയുടെ പരാതിയിലായിരുന്നു അന്വേഷണം. പിന്നീട് ഡിവൈ.എസ്.പി. ആവശ്യപ്പെട്ടപ്രകാരം അത് ഡിലീറ്റ് ചെയ്യുകയുംചെയ്തു - രാജു ജോസഫ് പറഞ്ഞു.
സിനിമയ്‌ക്കെതിരെ ബിജു രാധാകൃഷ്ണനും കേസുമായി രംഗത്തുണ്ടെന്നും രാജു ജോസഫ് പറഞ്ഞു.

എന്നാല്‍ 'സോളാര്‍ സ്വപ്‌നം' കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ സംഭവങ്ങളുടെമാത്രം ചലച്ചിത്രാവിഷ്‌കാരമല്ലെന്ന് രാജു േജാസഫ് പറഞ്ഞു. നിലവിലെ സാമൂഹികാവസ്ഥയില്‍ സ്ത്രീ ഒട്ടും സുരക്ഷിതയല്ലെന്ന തിരിച്ചറിവ് പകരുകയാണ് ലക്ഷ്യം.

നായികയായ ഹരിത നായരായി പൂജയാണ് അഭിനയിക്കുന്നത്. നായകന്‍ അജയിന്റെ റോളില്‍ തമിഴ്‌നടന്‍ ഭൂപന്‍ വേഷമിടുന്നു. ദേവന്‍, സന്തോഷ്, മേഘ്‌ന പട്ടേല്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

No comments:

Post a Comment

Contact Form

Name

Email *

Message *