Monday, 16 June 2014

ഇറാഖില്‍ ഭീകരര്‍ തല്‍ അഫര്‍ നഗരം പിടിച്ചെടുത്തു

ബാഗ്ദാദ് : സുന്നി ഭീകരരും സൈന്യവുമായി പോരാട്ടം നടക്കുന്ന ഇറാഖില്‍ വടക്കന്‍ പ്രവിശ്യയായ നിനെവെയിലെ തല്‍ അഫര്‍ നഗരം കനത്തപോരാട്ടത്തിനൊടുവില്‍ ഭീകരര്‍ പിടിച്ചെടുത്തു. ഇരുഭാഗത്തും വന്‍തോതില്‍ ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെനിന്ന് ജനങ്ങള്‍ കൂട്ടപ്പലായനം ചെയ്യുകയാണ്. 

അതിനിടെ, ഇറാഖില്‍ നേരിട്ടുതന്നെ സംയുക്തമായി ഇടപെടാന്‍ അമേരിക്കയും ഇറാനും ആലോചിക്കുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഇരു രാജ്യങ്ങളും ചര്‍ച്ചചെയ്തിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു. സംഭവത്തില്‍ അമേരിക്കയുമായി സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കഴിഞ്ഞദിവസം ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളുമായുള്ള ആണവചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കമായിട്ടുണ്ട്. ഇതിനിടെ ഇറാഖ് വിഷയവും ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുപതിറ്റാണ്ടായി ഇവര്‍ക്കിടയില്‍ യാതൊരു നയതന്ത്ര ബന്ധങ്ങളുമുണ്ടായിരുന്നില്ല. 

അമേരിക്ക ഇറാഖിലേക്കയച്ച വിമാനവാഹിനി യുദ്ധക്കപ്പല്‍ തിങ്കളാഴ്ച ഗള്‍ഫ് മേഖലയില്‍ എത്തിച്ചേര്‍ന്നു. 550 നാവികരുള്ള കപ്പലില്‍ 22 പേരെ കയറ്റാവുന്ന ഹെലികോപ്റ്ററുമുണ്ട്. 

കഴിഞ്ഞദിവസം ഭീകരരില്‍ നിന്ന് വടക്കന്‍ മേഖലയിലെ ചില പ്രദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് തല്‍ അഫറിനുവേണ്ടിയുള്ള പോരാട്ടം ആരംഭിച്ചത്. വടക്കന്‍ നഗരമായ മൊസൂളില്‍നിന്ന് ഏറെ അകലെയല്ലാതെ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നഗരമാണ് തല്‍ അഫര്‍. ഷിയാ ഭൂരിപക്ഷ പ്രദേശമായ ഇവിടെ തുര്‍ക്കി വംശജരായ ഒട്ടേറെ പേരും താമസിക്കുന്നുണ്ട്. തല്‍ അഫറിന്റെ സമീപപ്രദേശങ്ങളും തിങ്കളാഴ്ച ഭീകരര്‍ കൈയടക്കി. ഇവിടെനിന്ന് രണ്ടു ലക്ഷം പേര്‍ പലായനം ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ആകെ ജനസംഖ്യയുടെ പകുതിയോളം വരുമിത്. വടക്കന്‍ ബാഗ്ദാദിലെ നാല് പ്രവിശ്യകളില്‍ ഒട്ടുമിക്കതിന്റെയും നിയന്ത്രണം ഇതോടെ ഭീകരരുടെ കൈയിലായി. ഇതില്‍ ചില പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇറാഖി സര്‍ക്കാര്‍ അവകാശപ്പെട്ടു. ഭീകരര്‍ പിന്മാറിയ പ്രദേശങ്ങളില്‍ നടന്ന അരുംകൊലകളുടെ തെളിവുകള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഒട്ടേറെ ഇറാഖി ൈസനികരെ വധിച്ചതായി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദി ലവാന്റ്(ഐ.എസ്.ഐ.എല്‍.) തിങ്കളാഴ്ചയും അവകാശപ്പെട്ടു. കഴിഞ്ഞദിവസം സൈനികരെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങള്‍ ഭീകരര്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു. ആകെ 1700 സൈനികരെ വധിച്ചതായാണ് ഐ.എസ്.ഐ.എല്‍. അവകാശപ്പെടുന്നത്. 

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബാഗ്ദാദിലെ അേമരിക്കന്‍, ഓസ്‌ട്രേലിയന്‍ എംബസികള്‍ ഉദ്യോഗസ്ഥരെ ഭാഗികമായി ഒഴിപ്പിച്ചു.

No comments:

Post a Comment

Contact Form

Name

Email *

Message *