Monday, 30 June 2014

ടവറുകളിലെ ബാറ്ററികള്‍ പ്രവര്‍ത്തന രഹിതം; ബി.എസ്.എന്‍.എല്‍. ഫോണുകളിലെ നെറ്റ് വര്‍ക്ക് തകരാറില്‍.

ആലപ്പുഴ: ബി.എസ്.എന്‍.എല്‍. ടവറുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബാറ്ററികള്‍ ഭൂരിഭാഗവും തകരാറില്‍. നെറ്റ് വര്‍ക്ക് തകരാര്‍ രൂക്ഷമായതോടെ ബി.എസ്.എന്‍.എല്‍. മൊബൈല്‍ ഉപഭോക്താക്കള്‍ വെട്ടിലായിരിക്കുകയാണ്.

ബാറ്ററികള്‍ പ്രവര്‍ത്തന രഹിതമായതു മൂലം വൈദ്യുതി തടസ്സമുണ്ടാവുമ്പോള്‍ ടവറുകളുടെ പ്രവര്‍ത്തനവും നിലയ്ക്കും. ചില ടവറുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും സമീപത്തുള്ള പ്രവര്‍ത്തനക്ഷമമായ ടവറിന് അമിത ഭാരം വരികയും ചെയ്യുമ്പോഴാണ് പലര്‍ക്കും നെറ്റ് വര്‍ക്ക് ലഭിക്കാതെ വരുന്നത്.


പലയിടങ്ങളിലെയും ബാറ്ററികളുടെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. സംസ്ഥാനത്തെ എഴുപത് ശതമാനത്തോളം ടവറുകളിലും ഈ പ്രശ്‌നമുള്ളതായാണ് ബി.എസ്.എന്‍.എല്‍. അധികൃതര്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഇവരുടെ പക്കലില്ല.

ബാറ്ററികള്‍ മാറ്റിവയ്ക്കണമെന്ന് ബി.എസ്.എന്‍.എല്‍. ജില്ലാതല ഉദ്യോഗസ്ഥര്‍ മേലധികാരികളോട് ആവശ്യപ്പെട്ടിട്ട് മാസങ്ങളായെങ്കിലും നടപടിയായിട്ടില്ല. ടവറുകള്‍ സ്ഥാപിച്ചിട്ട് ഇന്നേവരെ അറ്റകുറ്റപ്പണി നടത്തുകയോ ബാറ്ററികള്‍ മാറ്റി വയ്ക്കുകയോ ചെയ്തിട്ടില്ല.

സ്ഥിരമായി നെറ്റ് വര്‍ക്ക് ലഭിക്കാത്തതുമൂലം പല ഉപഭോക്താക്കളും ബി.എസ്.എന്‍.എല്‍. ഉപേക്ഷിച്ച് മറ്റ് സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കണക്ഷനുകളെടുക്കുന്നുമുണ്ട്. സ്വകാര്യ മൊബൈല്‍ കമ്പനികളെ സഹായിക്കാനായി ബി.എസ്.എന്‍.എല്‍. അധികൃതര്‍ മനഃപൂര്‍വ്വം അലംഭാവം കാണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

No comments:

Post a Comment

Contact Form

Name

Email *

Message *