ന്യൂഡല്‍ഹി: തീവണ്ടിയാത്രാ നിരക്കും ചരക്കുകൂലിയും വര്‍ധിപ്പിക്കണമെന്ന്
റെയില്‍വെ ബോര്‍ഡ് ശുപാര്‍ശ. റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ പ്രധാനമന്ത്രി
നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷം അന്തിമ തീരുമാനം
എടുക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവണ്ടിയാത്രാ നിരക്ക് കൂട്ടുന്നതിനെ പ്രധാനമന്ത്രി അനുകൂലിക്കുന്നില്ലെന്നാണ് സൂചന. എന്നാല്‍ നിരക്കുവര്‍ധന ഒഴിവാക്കാനാവില്ലെന്ന് റെയില്‍വെ ബോര്‍ഡ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചിട്ടുണ്ട്. കടുത്ത സമ്മര്‍ദ്ദമുണ്ടായാല്‍ സ്ലീപ്പര്‍ നിരക്കുകളില്‍ മാറ്റംവരുത്താതെ എ.സി, ഫസ്റ്റ് ക്ലാസ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. ചരക്കുകൂലിയില്‍ അഞ്ച് ശതമാനം വര്‍ധന വരുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

No comments:
Post a Comment