ചെന്നൈ: ചെന്നൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുണ്ടായ
ദുരന്തത്തില്‍ മരിച്ചവരുടെയെണ്ണം 17 ആയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് തിങ്കളാഴ്ച രാവിലെ
ഒരു സ്ത്രീയെ രക്ഷപെടുത്തി. 40 ഓളം മണിക്കൂറുകള്‍ക്ക് ശേഷമാണ്
രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീയെ ജീവനോടെ കണ്ടെത്തിയത്.
തകര്‍ന്ന 11 നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആരെങ്കിലും ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. അതിനിടെ കെട്ടിടം ഉടമ അടക്കം ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ 400 ഓളം പേര്‍ ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഞായറാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.

No comments:
Post a Comment