Monday, 30 June 2014

തീവണ്ടി സമയങ്ങളില്‍ മാറ്റം.

തിരുവനന്തപുരം: ചൈന്നെ മെയില്‍, കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്​പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളുടെ സമയത്തില്‍ ദക്ഷിണറെയില്‍വേ മാറ്റംവരുത്തി. ജൂലായ് ഒന്നുമുതല്‍ സമയമാറ്റം പ്രാബല്യത്തില്‍ വരും.


12623/12624-ാംനമ്പര്‍ തിരുവനന്തപുരം-െചന്നൈ മെയില്‍ ഇനി കോയമ്പത്തൂര്‍ വഴിയായിരിക്കും ഓടുക. ഇപ്പോള്‍ 2.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ചെന്നൈ മെയില്‍ ഇനിമുതല്‍ 2.05നായിരിക്കും പുറപ്പെടുക.

ചൈന്നെയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കവണ്ടി പതിവുപോലെ 7.45നുതന്നെ പുറപ്പെടും. കോയമ്പത്തൂരില്‍ 2.45നും തിരുവനന്തപുരത്ത് 11.45നും എത്തും.

16527/16528-ാം നമ്പര്‍ കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്​പ്രസ് പോത്തന്നൂര്‍ ഒഴിവാക്കി കോയമ്പത്തൂര്‍വഴിയാകും ഇനി ഓടുക. യശ്വന്ത്പുരില്‍നിന്ന് എട്ടുമണിക്ക് പുറപ്പെടുന്ന ട്രെയിന്‍ 3.20ന് കോയമ്പത്തൂരിലും 9.20ന് കണ്ണൂരിലും എത്തും.

യശ്വന്ത്പുരിലേക്കുള്ള വണ്ടി ഇനി ആറുമണിക്കായിരിക്കും കണ്ണൂരില്‍നിന്ന് പുറപ്പെടുക.

56315-ാം നമ്പര്‍ തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ ഇനിമുതല്‍ അഞ്ചുമണിക്കായിരിക്കും തിരുവനന്തപുരത്തുനിന്ന് യാത്ര പുറപ്പെടുക.

56652-ാംനമ്പര്‍ കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ 5.20ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 8.05ന് കോഴിക്കോട്ടെത്തും.

ചൊവ്വ, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലുള്ള 12511-ാംനമ്പര്‍ ഗോരഖ്പുര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്​പ്രസ് ജൂലായ് അഞ്ചുമുതല്‍ 5.15 നായിരിക്കും തിരുവനന്തപുരത്തെത്തുക.

No comments:

Post a Comment

Contact Form

Name

Email *

Message *