ന്യൂഡല്‍ഹി: മെയ് 26-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ 30 ദിവസം പിന്നിട്ടു.
ഏറെ പ്രതീക്ഷകളുമായി ചുമതലയേറ്റ സര്‍ക്കാര്‍ വിവാദങ്ങളുടെയും ജനപ്രിയമല്ലാത്ത തീരുമാനങ്ങളുടെയും അകമ്പടിയോടെയാണ് ഒരുമാസം കടന്നത്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിലക്കയറ്റമടക്കമുള്ള പ്രശ്‌നങ്ങളില്‍ കടുത്ത ഇടപെടലുകളുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തീവണ്ടി നിരക്കുകള്‍ വര്‍ധിപ്പിക്കുകയും എണ്ണ, പാചകവാതകവിലവര്‍ധനയടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തത് വന്‍വിമര്‍ശനത്തിനിടയാക്കി. പഞ്ചസാരയുടെ ഇറക്കുമതിത്തീരുവ കുറച്ചത് വില ഗണ്യമായി ഉയരാനും കാരണമായി.
അധികാരമേറ്റതിന് പിന്നാലെ വിവാദങ്ങളും സര്‍ക്കാറിനൊപ്പമുണ്ടായിരുന്നു. ജമ്മു-കശ്മീരിനുള്ള പ്രത്യേകപദവി എടുത്തു കളയുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്രസിങ് നടത്തിയ പ്രസ്താവന വലിയ തര്‍ക്കങ്ങള്‍ക്കിടയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടെപട്ടാണ് ഇത് ഒഴിവാക്കിയത്.
വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മാനവവിഭവമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചായിരുന്നു അടുത്ത ചര്‍ച്ച. നേരത്തേ രാജ്യസഭയിലേക്കും ഇപ്പോള്‍ ലോക്‌സഭയിലേക്കും മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യത്യസ്ത വിദ്യാഭ്യാസയോഗ്യതകള്‍ നല്‍കിയെന്ന ആരോപണം ഉയര്‍ത്തിയത് കോണ്‍ഗ്രസ്സാണ്.
ഗവര്‍ണര്‍മാരെ മാറ്റുന്ന കാര്യത്തിലുള്ള സര്‍ക്കാര്‍നിലപാടും രാഷ്ട്രീയമായി ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവെച്ച് ഒഴിയണമെന്നാണ് ആഭ്യന്തരസെക്രട്ടറിയുടെ നിര്‍ദേശം. എന്നാലിത് അംഗീകരിക്കാന്‍ കോണ്‍ഗ്രസുകാരായ ഗവര്‍ണര്‍മാര്‍ തയ്യാറാകാത്തത് സര്‍ക്കാറിന് തിരിച്ചടിയായി. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പു തന്നെ എല്ലാവരെയും മാറ്റി, ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം നല്‍കാനുള്ള നീക്കമാണ് എന്‍.ഡി.എ നടത്തുന്നത്. രാഷ്ട്രീയക്കാരല്ലാത്ത ചില ഗവര്‍ണര്‍മാര്‍ രാജിവെച്ചതു മാത്രമാണ് സര്‍ക്കാറിന്റെ മുഖം രക്ഷിക്കുന്നത്. ഇതുവരെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
രാജസ്ഥാനില്‍നിന്നുള്ള ഏക സഹമന്ത്രി നിഹാല്‍ചാന്ദിനെതിരെയുള്ള ബലാത്സംഗ ആരോപണവും സര്‍ക്കാറിന്റെ ശോഭ കെടുത്തി. മന്ത്രിയോട് സ്ത്രീയുടെ ആരോപണത്തിനുമേല്‍ ഹാജരായി മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടത് കോടതിയാണ്. സ്ത്രീ സുരക്ഷ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പ്രധാന വിഷയമായി ഉയര്‍ത്തിയ നരേന്ദ്ര മോദിക്ക് ഈ പ്രശ്‌നം പരീക്ഷണമാണ്. മന്ത്രിക്കൊപ്പം നില്‍ക്കാനാണ് ബി.ജെ.പി തത്ക്കാലം തീരുമാനിച്ചിട്ടുള്ളത്.
നിയുക്ത കരസേനാമേധാവി ലെഫ് ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിനെതിരെ മുന്‍ മേധാവിയും ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാറില്‍ സഹമന്ത്രിയുമായ ജനറല്‍ വി. കെ. സിങ് ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശങ്ങളും കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടു. സര്‍ക്കാറിതര സന്നദ്ധസംഘടനകള്‍ക്കെതിരെയുള്ള ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ഉയര്‍ത്തി വിട്ട വിവാദവും ചെറുതായിരുന്നില്ല. സോഷ്യല്‍മീഡിയയില്‍ ഹിന്ദിയായിരിക്കണം ഔദ്യോഗികഭാഷയെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ദ്രാവിഡപാര്‍ട്ടികളുടെ എതിര്‍പ്പിന് വഴിവെച്ചു.

WATCH NEWS VIDEOS
No comments:
Post a Comment