ആലപ്പുഴ : പാലക്കാട്ടെ ശിരുവാണി ഡാമില്‍നിന്ന് തമിഴ്‌നാടിനു നല്കുന്ന വെള്ളത്തിന്റെ അളവ് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. മുഹമ്മയിലെ സ്വകാര്യ റിസോട്ടില്‍ വെള്ളിയാഴ്ച നടന്ന തമിഴ്‌നാട്, കേരള
ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡിന്റ മീറ്റിങ്ങിലാണ് തീരുമാനം.ശിരുവാണി ഡാമില്‍നിന്ന് തമിഴ്‌നാട് അനധികൃതമായി വെള്ളമൂറ്റുന്നുവെന്നും ഡാമിന്റെ ഉടമസ്ഥാവകാശം തമിഴ് നാടിന് നല്കി എന്നുമുള്ള വിവാദങ്ങള്‍ക്കിടയിലാണ് ബോര്‍ഡിന്റെ പതിവ് യോഗം നടന്നത്.
ശിരുവാണി ഡാമില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. വെള്ളം തമിഴ് നാടിനായതിനാല്‍ അറ്റകുറ്റപ്പണിക്കുവേണ്ടിവരുന്ന ചെലവ് തമിഴ്‌നാടാണ് നല്കുക. ഇതിനുള്ള എസ്റ്റിമേറ്റ് കേരളം തയ്യാറാക്കി നല്കും. സാധാരണ കേരളം തയ്യാറാക്കി നല്കുന്ന എസ്റ്റിമേറ്റ് തമിഴ്‌നാട് അംഗീകരിക്കുകയാണ് പതിവ് . എന്നാല്‍, ഇനിമുതല്‍ അറ്റകുറ്റപ്പണി നടത്തേണ്ട ഭാഗങ്ങള്‍ തമിഴ്‌നാട് ഉദ്യോഗസ്ഥ സംഘത്തിന് നേരിട്ട് പരിശോധിക്കാമെന്ന് കേരളത്തിനുവേണ്ടി ചീഫ് എന്‍ജിനീയര്‍ പി.ലതിക അറിയിച്ചു.
ഡാമില്‍നിന്ന് വെള്ളം നല്കുന്നതിന്റെ അളവ് പരിശോധിക്കുന്നതിനായി ശിരുവാണി ഡാമില്‍ പ്രത്യേക ഉപകരണം സ്ഥാപിക്കുമെന്നും തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ട്. എത്രത്തോളം വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് കൃത്യമായി അറിയാന്‍ ഇതുകൊണ്ടു കഴിയും. കോയമ്പത്തൂര്‍ മേഖലയില്‍ ശിരുവാണിയില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.
കേരളത്തില്‍നിന്ന് ചീഫ് എന്‍ജിനീയര്‍ ലതികയുടെ നേതൃത്വത്തിലുള്ള 20 ഉദ്യോഗസ്ഥരും തമിഴ്‌നാട് ചീഫ് എന്‍ജിനീയര്‍ ഇളങ്കോവന്റെ നേതൃത്വത്തിലുള്ള 18 ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. രാവിലെ 10 നു തുടങ്ങിയ ചര്‍ച്ച അഞ്ചുമണിയോടെ സമാപിച്ചു. 25 കൊല്ലമായി വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യോഗമാണിത്. കഴിഞ്ഞവര്‍ഷം ഊട്ടിയിലാണ് യോഗം നടന്നത്. കേരളത്തിലെ നിയമസഭ നടക്കുന്നതിനാല്‍ കേരളത്തിലെ ചീഫ് എന്‍ജിനീയര്‍ക്ക് ദൂരേക്ക് മാറി നില്ക്കാന്‍ പറ്റാത്തതിനാലാണ് ആലപ്പുഴയില്‍ ചര്‍ച്ചയ്ക്ക് വേദി ഒരുക്കിയതെന്നും ഇറിഗേഷന്‍വകുപ്പ് അധികൃതര്‍ പറഞ്ഞു.

No comments:
Post a Comment