Thursday, 12 June 2014

ഡീസല്‍ വില നിയന്ത്രണം ഉപേക്ഷിക്കുന്നു; വില കൂടിയേക്കും.

ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിലുള്ള നിയന്ത്രണം സര്‍ക്കാര്‍ എടുത്തുമാറ്റാനൊരുങ്ങുന്നു. വില നിയന്ത്രണം എടുത്തു കളഞ്ഞാല്‍ ഡിസലിന് ലിറ്ററിന് 2 രൂപയെങ്കിലും വര്‍ധിച്ചേക്കും.

ഇപ്പോള്‍ ലിറ്ററിന് 1.65 രൂപ നഷ്ടത്തോടെയാണ് കമ്പനികള്‍ ഡീസല്‍ വില്‍ക്കുന്നതെന്നും രണ്ടു രൂപ വര്‍ധിപ്പിച്ച് ഈ നഷ്ടം ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.



യു.പി.എ സര്‍ക്കാര്‍ ഒരു ലിറ്റര്‍ ഡീസലിന് 6 രൂപ വര്‍ധിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പുതിയ സര്‍ക്കാര്‍ അത്രയും വലിയ വര്‍ധന വരുത്തുകയില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

No comments:

Post a Comment

Contact Form

Name

Email *

Message *