Wednesday, 25 June 2014

ഹജ്ജ്: ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് മദീനയിലെ ഭക്ഷണം ഹജ്ജ് മിഷന്‍ നല്‍കും.

കൊണ്ടോട്ടി: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മദീനയില്‍ സൗദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഭക്ഷണം നല്‍കും. തീര്‍ത്ഥാടകര്‍ മദീനയില്‍ കഴിയുന്ന എട്ട് ദിവസവും ഹജ്ജ് മിഷന്‍ ഭക്ഷണം വിതരണംചെയ്യും.


കേരളമടക്കം വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ ഏറെക്കാലമായുള്ള ആവശ്യമാണിത്. മദീനയിലെത്തുന്ന തീര്‍ത്ഥാടകര്‍ ഇതുവരെ സ്വന്തംനിലയാണ് ഭക്ഷണം കണ്ടെത്തിയിരുന്നത്. മക്കയില്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം പാകംചെയ്ത് കഴിക്കുന്നതിന് സൗകര്യമുണ്ടെങ്കിലും മദീനയിലില്ല. കൂടാതെ മദീനയില്‍ ഹറം മസ്ജിദിന് സമീപം നല്ല ഹോട്ടലുകളുമില്ല. മദീനയില്‍ നല്ലഭക്ഷണം കഴിക്കുകയെന്നത് തീര്‍ത്ഥാടകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു.

എട്ടുദിവസത്തെ ഭക്ഷണത്തിന് തീര്‍ത്ഥാടകരില്‍നിന്ന് 120 റിയാല്‍ ഹജ്ജ് മിഷന്‍ ഈടാക്കും. 
ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് വിമാനസര്‍വീസുകള്‍ രണ്ട് ഷെഡ്യൂളുകളിലായാണ് പുറപ്പെടുക. ഇതില്‍ ആദ്യ ഷെഡ്യൂളില്‍ ഉള്‍പ്പെട്ട തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് മുമ്പേ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കും. രണ്ടാം ഷെഡ്യൂളിലുള്ളവര്‍ ഹജ്ജ് കഴിഞ്ഞതിന് ശേഷമായിരിക്കും മദീനയിലേക്ക് പോകുക. ഇവരുടെ മടക്കം മദീനയില്‍ നിന്നായിരിക്കും. കേരളത്തില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ രണ്ടാം ഷെഡ്യൂളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

No comments:

Post a Comment

Contact Form

Name

Email *

Message *